Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2017 8:48 AM GMT Updated On
date_range 2 July 2017 8:48 AM GMTസര്‍ക്കാര്‍ ചികിത്സ പദ്ധതി വിരമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കും ലഭ്യമാക്കണം
text_fieldsbookmark_border
കാസര്‍കോട്: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും നടപ്പാക്കുന്ന ചികിത്സ പദ്ധതിയില്‍ സംസ്ഥാനത്തെ വിരമിച്ച മാധ്യമപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തണമെന്ന് കേരള സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം ജില്ല കമ്മിറ്റി രൂപവത്കരണ യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറായി റഹ്മാന് തായലങ്ങാടിയെയും സെക്രട്ടറിയായി വി.വി. പ്രഭാകരനെയും െതരഞ്ഞെടുത്തു. യോഗം ഫോറം സംസ്ഥാന പ്രസിഡൻറ് ഡോ. നടുവട്ടം സത്യശീലന് ഉദ്ഘാടനം ചെയ്തു. റഹ്മാന് തായലങ്ങാടി അധ്യക്ഷത വഹിച്ചു. ഫോറം ജനറല്‍ സെക്രട്ടറി എ. മാധവന്, സെക്രട്ടറി കെ.പി. വിജയകുമാര്‍, കെ. സുബ്ബണ്ണഷെട്ടി, കെ. അശോകന് എന്നിവർ സംസാരിച്ചു. വി.വി. പ്രഭാകരന് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story