Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2017 8:46 AM GMT Updated On
date_range 2 July 2017 8:46 AM GMTആയുർവേദ മെഡിക്കൽ ക്യാമ്പ്
text_fieldsbookmark_border
പൊയിനാച്ചി: മഴക്കാല രോഗപ്രതിരോധ പ്രവർത്തനത്തിെൻറ ഭാഗമായി ചെമ്മനാട് ഗ്രാമപഞ്ചായത്തിെൻറയും ചെമ്മനാട് ഗവ. ആയുർവേദ ആശുപത്രിയുടേയും സഹകരണത്തോടെ പൊയിനാച്ചി നേതാജി ക്ലബ് സൗജന്യ സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശകുന്തള കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സുകുമാരൻ ആലിങ്കാൽ അധ്യക്ഷത വഹിച്ചു. ഡോ. ഇ.കെ. വോൾഗ, ഡോ. അജിത്ത് എന്നിവർ രോഗികളെ പരിശോധിച്ചു. വാർഡ് മെംബർ അജന്ന എ. പവിത്രൻ, ക്ലബ് പ്രസിഡൻറ് രാജൻ കെ. പൊയിനാച്ചി, സെക്രട്ടറി വിജയൻ കുന്നുമ്മൽവീട് എന്നിവർ സംസാരിച്ചു. പ്രദീപ് കനിയടുക്കം, രാജേഷ്, ഷാനിമോൾ, കാർത്യായനി കൃഷ്ണൻ, സുമതി ഗോപാലൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story