Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്​കൂളുകൾക്ക്...

സ്​കൂളുകൾക്ക് കമ്പ്യൂട്ടർ വാങ്ങാൻ എം.എൽ.എ ഫണ്ട് അനുവദിച്ചു

text_fields
bookmark_border
കാഞ്ഞങ്ങാട്: സ്ഥലം എം.എൽ.എ കൂടിയായ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖര​െൻറ പ്രത്യേക ആസ്തിവികസന ഫണ്ടിൽനിന്ന് മണ്ഡലത്തിലെ മൂന്ന് സ്കൂളുകൾക്ക് കമ്പ്യൂട്ടറുകളും യു.പി.എസും വാങ്ങാൻ 2.43 ലക്ഷം അനുവദിച്ചു. ബളാൽ ഗ്രാമപഞ്ചായത്തിലെ എടത്തോട് എസ്.വി.എം.ജി.യു.പി സ്കൂളിൽ മൂന്ന് കമ്പ്യൂട്ടറും യു.പി.എസും വാങ്ങാൻ 81,090 രൂപ, മടിക്കൈ ഗ്രാമപഞ്ചായത്തിലെ മടിക്കൈ ജി.യു.പി സ്കൂളിൽ നാല് കമ്പ്യൂട്ടറും യു.പി.എസും വാങ്ങാൻ 1,08,120 രൂപ, കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിലെ പനങ്ങാട് ജി.യു.പി സ്കൂളിൽ രണ്ട് കമ്പ്യൂട്ടറും യു.പി.എസും വാങ്ങാൻ 54,060 രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്. പദ്ധതികൾക്ക് ജില്ല കലക്ടർ കെ. ജീവൻബാബു ഭരണാനുമതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story