Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2017 8:32 AM GMT Updated On
date_range 2017-07-02T14:02:25+05:30കാട്ടാന കൃഷി നശിപ്പിച്ചു
text_fieldsവീരാജ്പേട്ട: കെദമുള്ളൂർ, ഹെഗള, തോര ഗ്രാമങ്ങളിൽ പട്ടാപ്പകൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ഇതോടെ ഗ്രാമവാസികൾ ആശങ്കയിലായി. ഏഴുദിവസം മുമ്പാണ് ബ്രഹ്മഗിരി താഴ്വരയിൽനിന്ന് ഏഴ് ആനകൾ ഗ്രാമത്തിൽ പ്രവേശിച്ചതെന്ന്്്് ഗ്രാമവാസികൾ പറയുന്നു. വെള്ളിയാഴ്ച രാവിലെ എട്ടിന് തോര ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഒറ്റക്കൊമ്പൻ ഇറങ്ങി കൃഷിനാശം വരുത്തിയിരുന്നു. ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനകൾ ക്യാമ്പ് ചെയ്യുന്നത് സാധാരണയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കെദമുള്ളൂരിലെ ചെറുകിട കർഷകൻ സുബ്ബയ്യയുടെ വാഴത്തോട്ടം ആനകൾ പാടെ നശിപ്പിച്ചു. കഴിഞ്ഞ വർഷവും പാലങ്കാലയിൽ കാട്ടാനകൾ കൃഷിനാശം വരുത്തിയിരുന്നു. സർക്കാറിൽനിന്ന് നഷ്ടപരിഹാരം ഒന്നും ഇതേവരെ ലഭിച്ചിട്ടില്ലെന്ന് കർഷകർ പറയുന്നു. വന്യമൃഗശല്യം തടയുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമവാസികൾ ഡി.എഫ്.ഒക്ക് നിവേദനം നൽകി.
Next Story