Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബി.ജെ.പി പ്രവർത്തകനെ...

ബി.ജെ.പി പ്രവർത്തകനെ മർദി​െച്ചന്ന്​

text_fields
bookmark_border
മാഹി: ബൈക്കിൽ പെട്രോൾ നിറക്കാൻ പള്ളൂർ ഗ്രാമത്തിയിലെ പെട്രോൾ പമ്പിൽ എത്തിയ ബി.ജെ.പി പ്രവർത്തകനെ ഒരുസംഘം മർദിച്ചതായി പരാതി. ശനിയാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. ബി.ജെ.പി തലശ്ശേരി മണ്ഡലം കമ്മിറ്റി അംഗം ഒളവിലത്തെ നായ്പാടി വീട്ടിൽ ബാബുരാജിനാണ് മർദനമേറ്റത്. രണ്ടു ബൈക്കുകളിലെത്തിയ അഞ്ചംഗസംഘമാണ് മർദിച്ചത്. മരപ്പട്ടികകൊണ്ട് തലക്കടിയേറ്റതായാണ് പരാതി. നെറ്റിയിൽ മുറിവേറ്റിട്ടുണ്ട്. പളളൂർ ആശുപത്രിയിലും പിന്നിട് തലശ്ശേരി ഇന്ദിര ഗാന്ധി ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ ബി.ജെ.പി മാഹി മേഖലാ പ്രസിഡൻറ് സത്യൻ കുനിയിൽ പ്രതിഷേധിച്ചു. സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് ബോധപൂർവം സംഘർഷമുണ്ടാക്കാൻ സി.പി.എം ശ്രമിക്കുകയാണെന്നും പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story