Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമൊഗ്രാലിൽ...

മൊഗ്രാലിൽ അപകടാവസ്ഥയിലുള്ള മരശിഖരങ്ങള്‍ മുറിച്ചുമാറ്റുന്നില്ലെന്ന് പരാതി

text_fields
bookmark_border
മൊഗ്രാൽ: മൊഗ്രാലിൽ അപകടാവസ്ഥയിലായ മരശിഖരങ്ങള്‍ മുറിച്ചുമാറ്റുന്നില്ലെന്ന് പരാതി. കാലപ്പഴക്കംചെന്ന മരശിഖരങ്ങള്‍ അടര്‍ന്നുവീഴുന്നത് മൊഗ്രാലിൽ പതിവുകാഴ്ചയാണ്. ഇന്നലെ സമീപത്തുള്ള വൃക്ഷത്തി​െൻറ വലിയ ശിഖരം അടര്‍ന്നുവീണു. ഈ സമയം സമീപത്ത് ആരും ഇല്ലാത്തതിനാല്‍ അപകടം സംഭവിച്ചില്ല. വൈദ്യുതിബന്ധം താറുമാറായി. ഈ വഴിയിലൂടെയാണ് മൊഗ്രാൽ ജി.വി.എച്ച്.എസ്.എസിലേക്ക് ആയിരക്കണക്കിന് കുട്ടികൾ നടന്നുപോകുന്നത്. കാലവർഷം ശക്തിപ്രാപിച്ചതോടെ എന്തും സംഭവിക്കാമെന്ന അവസ്ഥയിലാണ് ഈ വൃക്ഷങ്ങൾ. വൃക്ഷത്തി​െൻറ അപകടാവസ്ഥയിലുള്ള ശിഖരങ്ങൾ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മൊഗ്രാൽ യൂനിറ്റ് ദേശീയപാത അസി. എൻജിനീയർക്ക് പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story