Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിദ്യാർഥികളെ ഇടിച്ച...

വിദ്യാർഥികളെ ഇടിച്ച ബസ് നിര്‍ത്താതെ പോയതായി പരാതി

text_fields
bookmark_border
മഞ്ചേശ്വരം: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന രണ്ട് . ആനക്കല്ലിലെ ഫാറൂഖി​െൻറ മക്കളായ ഫര്‍ഹീന (ഏഴ്), അഹമ്മദ് സിയാന്‍ (പത്ത്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആനക്കല്ല് ഗവ. യു.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് ഫര്‍ഹീന. ഇതേ സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാർഥിയാണ് സിയാൻ. വ്യാഴാഴ്ച വൈകീട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ആനക്കല്ലില്‍നിന്ന് തലപ്പാടി ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് ഇടിച്ചത്. പരിക്കേറ്റ വിദ്യാർഥികളെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡില്‍ തെറിച്ചുവിണ വിദ്യാർഥികളെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story