Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചിത്രകല ക്യാമ്പ്

ചിത്രകല ക്യാമ്പ്

text_fields
bookmark_border
മാഹി: അധ്യാപക​െൻറ നിർദേശങ്ങള്‍ക്കപ്പുറം സ്വന്തമായ പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് യഥാര്‍ഥ ചിത്രകാരന്‍ വളരുന്നതെന്ന് ആർട്ടിസ്റ്റ് സദു അലിയൂർ. മത്സരങ്ങളെക്കാള്‍ പരിശീലനക്കളരികളാണ് ചിത്രകലയുടെ വളര്‍ച്ചക്ക് അഭികാമ്യം. പെരിങ്ങാടി കാഞ്ഞിരമുള്ളപറമ്പ് ഭഗവതിക്ഷേത്രത്തില്‍ ഗംഗാധരന്‍ മാസ്റ്റര്‍ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തില്‍ കേരള ലളിതകല അക്കാദമി സംഘടിപ്പിച്ച ചിത്രകലാ പരിശീലനക്കളരി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായനശാല പ്രസിഡൻറ് സി.വി. രാജന്‍ പെരിങ്ങാടി അധ്യക്ഷത വഹിച്ചു. വാസവന്‍ പയ്യട്ടം, സോമന്‍ പന്തക്കൽ, ടി.പി. ബാലന്‍, പി.കെ. സതീഷ് കുമാര്‍, മജീഷ് ടി. തപസ്യ, എന്‍.കെ. പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. ഒ.വി. ജയൻ, ഹരീഷ് ബാബു, കണ്ണോത്ത് സുനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story