Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎയ്​ഡഡ്​ സ്​കൂൾ...

എയ്​ഡഡ്​ സ്​കൂൾ ലാസ്​റ്റ്​ ഗ്രേഡ്​ എംപ്ലോയീസ്​ യൂനിയൻ സംസ്ഥാനസമ്മേളനം തുടങ്ങി

text_fields
bookmark_border
കണ്ണൂര്‍: കേരള എയ്ഡഡ് സ്കൂള്‍ ലാസ്റ്റ് ഗ്രേഡ് എംപ്ലോയീസ് യൂനിയന്‍ സംസ്ഥാനസമ്മേളനം തുടങ്ങി. സമ്മേളനത്തി​െൻറ ഭാഗമായി നടന്ന വിദ്യാഭ്യാസസമ്മേളനം കണ്ണൂര്‍ കോർപറേഷൻ ഡെപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ്ബാബു മുഖ്യപ്രഭാഷണം നടത്തി. യൂനിയൻ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് കെ.ടി. സജീവന്‍, സീതാറാം ഭട്ട് കാസര്‍കോട്, ടി.സി. മനോജ്, കെ.കെ. നാസര്‍ എന്നിവർ സംസാരിച്ചു. ഉച്ചക്കുശേഷം നടന്ന സുഹൃദ്സമ്മേളനം എ.ഇ.ഒ സുരേന്ദ്രന്‍ കിഴക്കേവളപ്പില്‍ ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ 11ന് ടൗൺ ബാങ്ക് ഒാഡിറ്റോറിയത്തിൽ സമ്മേളനം തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. പ്രതിനിധിസമ്മേളനം നാളെ 10.30ന് ചെങ്ങിനിപ്പടി യു.പി സ്കൂളില്‍ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story