Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 8:52 AM GMT Updated On
date_range 2017-07-01T14:22:45+05:30അധികാരവികേന്ദ്രീകരണത്തിെൻറ നവീനമാതൃക തേടി ജില്ല പഞ്ചായത്ത് ഭരണസമിതി പുണെയിലേക്ക്
text_fieldsകണ്ണൂർ: അധികാരവികേന്ദ്രീകരണരംഗത്ത് നവീനമാതൃകകൾ നടപ്പാക്കിയ മഹാരാഷ്ട്രയിലെ പുണെ സന്ദർശിക്കാനും പ്രസിദ്ധമായ യഷാദ അക്കാദമിയിലെ പരിശീലനത്തിനും കണ്ണൂർ ജില്ല പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് അവസരം. ഭരണരംഗത്തെ പുത്തൻ സംഭവവികാസങ്ങൾ പരിചയപ്പെടുത്തുന്നതിെൻറ ഭാഗമായി കില സംഘടിപ്പിക്കുന്ന എക്സ്പോഷർ വിസിറ്റിനാണ് ജില്ല പഞ്ചായത്ത് തെരഞ്ഞെടുക്കപ്പെട്ടത്. ജൂലൈ നാലിന് രാവിലെ 10.30ന് പൂർണ എക്സ്പ്രസിന് കണ്ണൂരിൽനിന്ന് യാത്രതിരിക്കുന്ന ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷിെൻറ നേതൃത്വത്തിലുള്ള സംഘം പിറ്റേന്ന് രാവിലെയോടെ പുണെയിലെത്തും. പഞ്ചായത്തീരാജ് നടപ്പാക്കുന്ന കാര്യത്തിൽ മഹാരാഷ്ട്ര കൈവരിച്ച സ്തുത്യർഹമായ നേട്ടങ്ങളെക്കുറിച്ച് യശ്വന്തറാവു ചവാൻ അക്കാദമി ഓഫ് ഡെവലപ്മെൻറ് അഡ്മിനിസ്േട്രഷനിലെ (യഷാദ) വിദഗ്ധരുമായി ചർച്ചനടത്തും. പുണെ നഗരത്തിലെ വികസന പദ്ധതികൾ നേരിൽ കാണാനും നൂതനങ്ങളായ വിവിധ പദ്ധതികൾ നടപ്പാക്കിയതിന് പേരുകേട്ട ഹിെവ്ര, കന്നേവാഡി ഗ്രാമപഞ്ചായത്തുകൾ സന്ദർശിക്കാനും പഞ്ചായത്ത് അധികൃതരുമായി ആശയവിനിമയം നടത്താനുമുള്ള അവസരവും നാലുദിവസം നീളുന്ന സന്ദർശനത്തിെൻറ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പുണെ ജില്ല പഞ്ചായത്ത് സന്ദർശനവും ഭാരവാഹികളുമായുള്ള ചർച്ചയും ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുണെയിലെ പ്രധാനകാഴ്ചകൾ കണ്ടശേഷം എട്ടിന് രാത്രി മടങ്ങുന്ന സംഘം പിറ്റേന്ന് പുലർച്ചെ തിരിച്ചെത്തും.
Next Story