Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 8:45 AM GMT Updated On
date_range 1 July 2017 8:45 AM GMTതരിശുനിലത്തിൽ പൊന്നുവിളയിക്കാൻ തേറളായി സ്കൂൾ കുട്ടികൾ
text_fieldsbookmark_border
ശ്രീകണ്ഠപുരം: തരിശുനിലത്തിൽ പൊന്നുവിളയിക്കാൻ തേറളായി യു.പി സ്കൂൾ കുട്ടികൾ ഇറങ്ങി. സ്കൂൾ കാർഷിക ക്ലബിെൻറ ആഭിമുഖ്യത്തിൽ കുട്ടികൾ തേറളായിയിലെ തരിശായി കിടക്കുന്ന വയലിൽ ഞാറ് നട്ടു. ചെങ്ങളായി പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രത്നകുമാരി ഞാറുനട്ട് ഉദ്ഘാടനം ചെയ്തു. കൃഷി ഒാഫിസർ സാജു ജോസഫ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യപിക എം. പത്മിനി, സ്കൂൾ മാനേജർ മൂസാൻകുട്ടി തേറളായി, പുഷ്പലത ടീച്ചർ, ഹൈദു ടീച്ചർ, പ്രദീപൻ മാസ്റ്റർ, രാേജശ്വരി ടീച്ചർ, ജമീല ടീച്ചർ, കൃഷി അസിസ്റ്റൻറ് ദീപ്തി, പി.ടി.എ അംഗങ്ങളായ ഇഫ്സുനിമാൻ, സി.കെ. മുസ്തഫ, ഷിനവാസ്, ഐ.വി. ഹമീദ്, ഇബ്രാഹീം എന്നിവർ നേതൃത്വം നൽകി. സ്കൂളിലെ അമ്പതോളം കുട്ടികൾ ഞാറ് നടാൻ ഇറങ്ങി. നാട്ടുകാരും കുടുംബശ്രീ പ്രവർത്തകരും കുട്ടികൾക്കൊപ്പം പങ്കാളികളായി. തേർതല ശാംഭവിയുടെ നാടൻപാട്ടോടെയായിരുന്നു ഞാറുനടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story