Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 8:41 AM GMT Updated On
date_range 2017-07-01T14:11:50+05:30നഴ്സുമാരുടെ സമരം ദുരുദ്ദേശ്യപരമെന്ന് ആശുപത്രി ഉടമകള്‍
text_fieldsകണ്ണൂര്‍: ഇന്ത്യന്‍ നഴ്സസ് അസോസിയേഷെൻറ നേതൃത്വത്തില്‍ ജില്ലയിലെ അഞ്ച് ആശുപത്രികളില്‍ നഴ്സുമാര്‍ നടത്തുന്ന സമരം ദുരുദ്ദേശ്യപരവും നിരുത്തരവാദപരവും നിയമവിരുദ്ധവുമാണെന്ന് ഹോസ്പിറ്റല്‍ മാനേജ്മെൻറ് അധികൃതര്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. മിനിമം ശമ്പളം പുതുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള ഐ.ആർ.സി കമ്മിറ്റി ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ജൂൺ 27ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യൂനിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ മിനിമം ശമ്പള പരിഷ്കരണം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ഇതേതുടര്‍ന്ന് വിഷയം സര്‍ക്കാറിെൻറ അധീനതയിലുള്ള വേജസ് അഡ്വൈസറി കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കമ്മിറ്റിയുടെ പുതുക്കിയ അറിയിപ്പ് വരുന്നതുവരെ സമരത്തില്‍നിന്നു വിട്ടുനില്‍ക്കാന്‍ എല്ലാ യൂനിയനുകളോടും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിനിടയിലാണ് ഇന്ത്യന്‍ നഴ്സസ് അസോസിയേഷെൻറ നേതൃത്വത്തിലുള്ള നഴ്സുമാര്‍ സമരവുമായി മുന്നോട്ടുവന്നിരിക്കുന്നത്. കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ നഴ്സുമാര്‍ നടത്തുന്ന സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കണ്ണൂര്‍ ജില്ലയില്‍ ഇപ്പോള്‍ നിലവിലുള്ള മിനിമം വേതനവും മറ്റ് അലവന്‍സുകളും നല്‍കിവരുന്നുണ്ട്. ഐ.ആര്‍സി കമ്മിറ്റി തീരുമാനപ്രകാരമുള്ള വേതനം നൽകാന്‍ ആശുപത്രി മാനേജ്മെൻറുകള്‍ തയാറുമാണെന്നും അധികൃതര്‍ പറഞ്ഞു. വാർത്താസമ്മേളനത്തില്‍ കെ.പി.എച്ച്.എ പ്രസിഡൻറ് ഡോ. ജോസഫ് ബെനവൻ, സെക്രട്ടറി ടി.കെ. പുരുഷോത്തമൻ, ഡോ. ധനഞ്ജയൻ, സി.പി. ആലിക്കുഞ്ഞി, എം.പി. അബ്ദുൽ സത്താര്‍ എന്നിവര്‍ പങ്കെടുത്തു.
Next Story