Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 8:40 AM GMT Updated On
date_range 2017-07-01T14:10:00+05:30കലാലയത്തിൽ പെണ്ണിടം പദ്ധതി ഉദ്ഘാടനം മൂന്നിന്
text_fieldsകണ്ണൂർ: കലാലയത്തിലെ പെണ്ണിടം പദ്ധതി ഉദ്ഘാടനം ജൂെലെ മൂന്നിന് കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിൽ നടക്കുമെന്ന് കാമ്പസ് ഡയറക്ടർ പി.ടി. ജോസഫ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളടക്കം പ്രമുഖർ പെങ്കടുക്കും. ടി.വി. രാജേഷ് എം. എൽ.എയുടെ വികസന ഫണ്ട് ഉപയോഗിച്ച് കല്യാശ്ശേരി മണ്ഡലത്തിലെ 13 ഹയർസെക്കൻഡറി സ്കൂളുകളിലും എട്ട് കോളജുകളിലുമാണ് പദ്ധതി പൂർത്തീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള സംവിധാനം ഒരുക്കുന്നത്. പെൺകുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും അവരുടെ ശാരീരിക പ്രശ്നങ്ങളിൽ ആശ്വാസം കണ്ടെത്തുന്നതിനുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുറി സജ്ജീകരിച്ചിട്ടുള്ളത്. ആധുനിക സൗകര്യങ്ങളോടെ തയാറാക്കിയ മുറിയിൽ ചെയറുകൾ, കട്ടിലുകൾ, വീൽചെയർ, പ്രഷർ അപ്പാരറ്റസ്, ഫസ്റ്റ് എയ്ഡ് ബോക്സ്, ഡ്രസിങ് റൂം, വാഷ് ബേസിൻ, വാട്ടർ പ്യൂരിഫയർ, നാപ്കിൻ വെൻഡിങ് മെഷീനുകൾ, മുറിയോട് ചേർന്ന ടോയ്ലെറ്റിൽ ഇൻസിനറേറ്റർ, വാട്ടർ ഡിസ്പെൻസർ എന്നിവയും ഉൾപ്പെടും. സ്ത്രീപക്ഷ ആനുകാലികങ്ങളടങ്ങുന്ന വായനമൂലയും ഒരുക്കിയിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ പ്രഫ. കോമളം ആനന്ദ്, വി.കെ. വർഷ, ഇ.പി.ദൃശ്യ എന്നിവരും പെങ്കടുത്തു.
Next Story