Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 8:00 AM GMT Updated On
date_range 1 July 2017 8:00 AM GMTജി.എസ്.ടി നടപ്പാക്കൽ തമാശ– രാഹുൽ
text_fieldsbookmark_border
ന്യൂഡൽഹി: ചരക്കു സേവന നികുതി നടപ്പാക്കൽ തമാശയാണെന്നും സ്വന്തം പ്രചാരണം മാത്രം ലക്ഷ്യമിട്ട് ആവശ്യമായ മുന്നൊരുക്കങ്ങളില്ലാതെ തിടുക്കപ്പെട്ടാണ് നടപ്പാക്കുന്നതെന്നും കോൺഗ്രസ് വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധി. നേരത്തേ, നോട്ട് പിൻവലിച്ചതിന് സമാനമായി ആസൂത്രണമോ ദീർഘവീക്ഷണമോ ഇല്ലാതെയും സംവിധാനങ്ങളൊരുക്കാതെയുമാണ് ജി.എസ്.ടി നടപ്പാക്കുന്നതെന്നും വിദേശത്ത് അവധിയാഘോഷിക്കുന്ന രാഹുൽ ട്വിറ്ററിൽ കുറ്റപ്പെടുത്തി. സാധാരണക്കാരും ചെറുകിട വ്യവസായികളും വ്യാപാരികളുമുൾക്കൊള്ളുന്ന കോടിക്കണക്കിന് സാധാരണക്കാർക്ക് അധിക ഭാരം അടിച്ചേൽപിക്കാത്ത ചരക്കു സേവന നികുതിയാണ് നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story