പായ് വഞ്ചിയോട്ട മത്സരം: ഇന്ത്യയുടെ പ്രവീൺ പ്രഭാകർ മുന്നിൽ സമാപനം ഇന്ന്

05:29 AM
07/12/2017
പയ്യന്നൂർ: ഏഴിമല നാവിക അക്കാദമിയുടെ ആഭിമുഖ്യത്തിൽ കവ്വായി കായലിൽ നടക്കുന്ന എട്ടാമത് അഡ്മിറൽ കപ്പിനു വേണ്ടിയുള്ള അന്താരാഷ്ട്ര പായ് വഞ്ചിയോട്ട മത്സരം വ്യക്തിഗത ഇനത്തിൽ ഇന്ത്യയുടെ പ്രവീൺ പ്രഭാകർ ലീഡ്ചെയ്യുന്നു. മത്സരം ഒരുദിവസം കൂടി ബാക്കിനിൽക്കെയാണ് പ്രവീൺ മുന്നിലെത്തിയത്. ബഹ്റൈനിലെ െലഫ്റ്റനൻറ് ഇബ്രാഹിം ഷോവെയ്റ്റർ രണ്ടാം സ്ഥാനത്തും യു.എസ്.എ യുടെ പീറ്റർ ഹോഗൻ മൂന്നാം സ്ഥാനത്തുമുണ്ട്. വനിത വിഭാഗത്തിൽ അമേരിക്കയുടെ ബ്രൈറ്റ്നി സ്ലോക്ക് ഒന്നാം സ്ഥാനത്തും പോളണ്ടി​െൻറ അന്ന സെലസേന രണ്ടാം സ്ഥാനത്തും നൈജീരിയയുടെ ഇം ഓക്കിവേലു മൂന്നാം സ്ഥാനത്തുമുണ്ട്. വ്യാഴാഴ്ച നടക്കുന്ന സമാപനസമ്മേളനത്തിൽ ദക്ഷിണ നാവിക കമാൻഡിങ് ചീഫ് ഫ്ലാഗ് ഓഫിസർ വൈസ് അഡ്മിറൽ എ.ആർ. കർവെ സമ്മാനദാനം നിർവഹിക്കും. വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറും.
COMMENTS