മടിക്കൈ കമ്മാരനെ ആദരിച്ചു

05:29 AM
07/12/2017
കാഞ്ഞങ്ങാട്: മടിക്കൈ കമ്മാരനെ കോട്ടപ്പാറ ശ്യാമപ്രസാദ് മുഖര്‍ജി ക്ലബി​െൻറ നേതൃത്വത്തില്‍ ആദരിച്ചു. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ സുകുമാരന്‍ കാലിക്കടവ് അധ്യക്ഷത വഹിച്ചു. ഗുരു ചേമഞ്ചേരി മടിക്കൈ കമ്മാരന് ഉപഹാരം നൽകി. ബി.ജെ.പി സംസ്ഥാന കമ്മിറ്റി സെല്‍ കോഒാഡിനേറ്റര്‍ കെ. രഞ്ജിത്ത്, ആർ.എസ്.എസ് ജില്ല കാര്യവാഹക് കെ. ശ്രീജിത്ത് മീങ്ങോത്ത്, ബി.ജെ.പി ജില്ല പ്രസിഡൻറ് അഡ്വ. കെ. ശ്രീകാന്ത് എന്നിവർ സംസാരിച്ചു. കബഡി താരം ഉദുമ അച്ചേരിയിലെ സാഗര്‍ കൃഷ്ണ, അണ്ടര്‍ 14 ജില്ല ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വാഴക്കോട്ടെ പ്രണവ് കൃഷ്ണ, കലാസാംസ്‌കാരിക പ്രവര്‍ത്തകന്‍ ബാലചന്ദ്രന്‍ കൊട്ടോടി എന്നിവരെ അനുമോദിച്ചു. കലാസന്ധ്യയും അരങ്ങേറി. സംഘാടക സമിതി ചെയര്‍മാന്‍ കെ. സുരേന്ദ്രന്‍ സ്വാഗതവും വര്‍ക്കിങ് ചെയര്‍മാന്‍ എം. ശങ്കരന്‍ വാഴക്കോട് നന്ദിയും പറഞ്ഞു.
COMMENTS