ബാവലിപ്പുഴയിൽ കുളിക്കാനിറങ്ങിയയാൾ മുങ്ങിമരിച്ച നിലയിൽ

05:29 AM
07/12/2017
കേളകം: കോഴിക്കോട് എ.ജി.എസ് സീനിയർ ഓഡിറ്റ് ഓഫിസറും കേളകം സ്വദേശിയുമായ ഐ.ടി.സി- വെള്ളൂന്നി കോളനിയിലെ മണാളി കേളപ്പൻ (59) ബാവലിപ്പുഴയിൽ മുങ്ങിമരിച്ചു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വീട്ടിൽനിന്ന് കുളിക്കാനായി കേളകം വില്ലേജ് ഓഫിസിനു പിറകുവശത്തുള്ള ബാവലിപ്പുഴയിൽ ഇറങ്ങിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ കേളകത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് തലശ്ശേരിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. കൂത്തുപറമ്പ് ജനറൽ ആശുപത്രിയിലുള്ള മൃതദേഹം വ്യാഴാഴ്ച പരിയാരത്ത് പോസ്റ്റുേമാർട്ടത്തിനുശേഷം വീട്ടിലെത്തിക്കും. മോളിയാണ് ഭാര്യ. മക്കൾ: വിഷ്ണു, ജിഷ്ണു, സാന്ത്വന. മരുമകൾ: വിജിഷ. സഹോദരങ്ങൾ: സജികുമാർ മണാളി, മാധവി, സുമതി. obit ,manali kelappan,kelakam
COMMENTS