വ്യവസായ സംരംഭകത്വ പരിശീലനം

05:29 AM
07/12/2017
കണ്ണൂർ: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും പൊതുമേഖല കൺസൽട്ടൻസി സ്ഥാപനമായ കിറ്റ്കോയും അഹ്മദാബാദ് എൻറർപ്രണർഷിപ് െഡവലപ്മ​െൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ നാല് ആഴ്ചത്തെ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലനം നടത്തും. കണ്ണൂർ കാപിറ്റൽ മാളിനടുത്തുള്ള കേരള സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ വ്യവസായ ഭവൻ ഹാളിൽ ഡിസംബർ, ജനുവരി മാസങ്ങളിലാണ് പരിശീലനം. സ്വന്തമായി സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്ന സയൻസിലോ എൻജിനീയറിങ്ങിലോ ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ഡിസംബർ എട്ടിന് രാവിലെ 11ന് വ്യവസായഭവൻ ഹാളിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ആധാറി​െൻറ കോപ്പിയും സഹിതം ഹാജരാകണം. ഫോൺ: 9447509643, www.kitco.in.
COMMENTS