Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനാടിന്​ ശബ്​ദവും...

നാടിന്​ ശബ്​ദവും വെളിച്ചവും നൽകിയ കലാകാരൻ

text_fields
bookmark_border
പാനൂർ: കെ.പി ആർട്സ് എന്ന പേരിൽ വർഷങ്ങളായി പാനൂരിൽ പ്രവർത്തിച്ചുവരുന്ന ലൈറ്റ് ആൻഡ് സൗണ്ട് സിസ്റ്റം ത​െൻറ സ്വന്തം പേരി​െൻറ ബ്രാൻഡായി മാറ്റിയ കെ.പി ആർട്സ് സുരേന്ദ്രന് നാടി​െൻറ ആദരാഞ്ജലി. നാടിന് ശബ്ദവും വെളിച്ചവും നൽകുന്നതിനൊപ്പം ഒേട്ടറെപ്പേരിൽ ഉള്ളിലുറങ്ങുന്ന കലാവാസന കണ്ടെത്തി വളർത്തിക്കൊണ്ടുവന്ന് അനേകം കലാകാരന്മാരെ സൃഷ്ടിച്ചെടുക്കുകയുംചെയ്തു അദ്ദേഹം. പാനൂർ മേഖലയിൽ കരോക്കെ സൗണ്ട് ട്രാക്ക് പ്രചാരത്തിലാക്കുന്നതിൽ ഈ കലാകാര​െൻറ പങ്ക് വലുതാണ്. അരയാക്കൂൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന യുവദീപ്തി സാംസ്കാരികവേദിയിൽ നിരവധി കലാപ്രതിഭകളെ സൃഷ്ടിച്ചെടുക്കാൻ സുരേന്ദ്രന് കഴിഞ്ഞു. ചമ്പാട് പ്രദേശത്തി​െൻറ ജനകീയ മുഖമാണ് കെ.പി ആർട്സ് സുരേന്ദ്ര​െൻറ ആകസ്മിക വേർപാടിലൂടെ നഷ്ടമായത്.
Show Full Article
TAGS:LOCAL NEWS 
Next Story