Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2017 8:23 AM GMT Updated On
date_range 2017-08-19T13:53:59+05:30ഇനി ഖാദി പർദയും
text_fieldsകണ്ണൂർ: പർദയിൽ ഇടംതേടി ഖാദിയും. വിവിധതരത്തിലുള്ള പർദയുമായി ഖാദി ബോർഡ് വിപണിയിേലക്ക്. ബക്രീദ് ഉത്സവസീസൺ ലക്ഷ്യമിട്ടാണ് ഖാദി തങ്ങളുടെ നൂതനസംരംഭം ഒരുക്കുന്നത്. പർദയിൽ തനി കോട്ടൺ പർദകൾ ആദ്യമായാണ് ഇറങ്ങുന്നത്. മെറൂൺ, ആഷ്, ബ്രൗൺ, ചോക്ലറ്റ്, ബ്ലാക്ക് എന്നീ നിറങ്ങളിലാണ് പർദകൾ വിപണിയിലെത്തിക്കുക. ഡെനിം കോട്ടൺ, പ്രിൻസസ് കട്ട്, ക്രോസ് കട്ട്, ചൈനീസ് നെക്, ഹൈ നെക് എന്നീ ഡിസൈനുകളിലാണ് പർദകൾ രൂപപ്പെടുത്തിയത്. 1400 രൂപയാണ് വില. 30 ശതമാനം റിബേറ്റുമുണ്ട്. ഖാദി കോട്ടൺ, മനില തുണികൾ ഉപയോഗിച്ചാണ് പർദനിർമാണം. നമ്മുടെ കാലാവസ്ഥക്ക് തീർത്തും അനുയോജ്യമായതാണ് മനില. കറുപ്പുനൂലും മറ്റ് കളർ നൂലും ഇടകലർത്തി ഉൽപാദിപ്പിക്കുന്ന ചണനാരിെൻറ നിറത്തിലുള്ള തുണിത്തരങ്ങളാണ് മനില. ൈകകൊണ്ട് നൂറ്റെടുക്കുന്ന നൂലുകൊണ്ട് നെയ്തെടുക്കുന്നതാണ് ഇവ. കൈകൊണ്ട് നെയ്യുന്നതിനാൽ നൂലിഴകളുടെ ഏറ്റക്കുറച്ചിലുകളുണ്ടാവും. ഇത് വായുസഞ്ചാരം ലഭ്യമാക്കും. ചൂടുകാലത്ത് വിയർപ്പ് വലിച്ചെടുക്കുകയും തണുപ്പുകാലത്ത് ചൂട് ലഭ്യമാക്കുകയും ചെയ്യും. ഇതിനു പുറേമ വാറ്റ് ഛായം ഉപയോഗിക്കുന്നതിനാൽ തികച്ചും പ്രകൃതിസൗഹൃദവുമാണ് മനിലകൊണ്ടുള്ള വസ്ത്രങ്ങൾ. ഖാദി ബേർഡ് ൈവസ് ചെയർമാൻ എം.വി. ബാലകൃഷ്ണൻ മാസ്റ്ററാണ് ഖാദി വസ്ത്ര ഇനങ്ങളിൽ പർദയുമെന്ന ആശയവുമായി രംഗത്തെത്തിയത് . പയ്യന്നൂർ ഖാദികേന്ദ്രത്തിലാണ് ഉൽപാദനം. കണ്ണൂരിൽ ആദ്യമായി വിപണിയിലിറങ്ങുന്ന പർദകൾ അടുത്തുതന്നെ സംസ്ഥാനത്തെ മുഴുവൻ ഖാദി ഷോറൂമുകളിലും വിപണനത്തിനെത്തും. പർദകളുടെ ആദ്യ ലോഞ്ചിങ് ഞായറാഴ്ച വൈകീട്ട് അഞ്ചിന് കണ്ണൂർ ഖാദി ടവറിൽ നടക്കും. വൈസ് ചെയർമാൻ ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ജില്ല കലക്ടർ മിർ മുഹമ്മദലി ആദ്യവിൽപന നടത്തും.
Next Story