Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2017 8:23 AM GMT Updated On
date_range 2017-08-19T13:53:59+05:30യൂത്ത് ക്ലബ് അവാർഡിന് അപേക്ഷ ക്ഷണിച്ചു
text_fieldsകണ്ണൂർ: നെഹ്റു യുവകേന്ദ്രയിൽ അഫിലിയേറ്റ്ചെയ്തു പ്രവർത്തിക്കുന്ന യൂത്ത് ക്ലബ്/ മഹിളസമാജം എന്നിവയിൽനിന്ന് ജില്ലതല അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2016--17 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നൽകുക. ജില്ല തലത്തിൽ 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ജില്ലയിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ക്ലബിന് സംസ്ഥാനതലത്തിലും സംസ്ഥാനതല വിജയികൾക്ക് ദേശീയതലത്തിലും മത്സരിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറത്തിന് തളാപ്പിലുള്ള നെഹ്റു യുവകേന്ദ്ര ഓഫിസുമായോ ബ്ലോക്ക് വളൻറിയർമാരെയോ ബന്ധപ്പെടണം. ഫോൺ:- 0497 2700881.
Next Story