Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2017 8:23 AM GMT Updated On
date_range 2017-08-19T13:53:59+05:30സ്കോളർഷിപ്പിന് അപേക്ഷിക്കാം
text_fieldsകണ്ണൂർ: വിമുക്തഭടന്മാരുടെ മക്കൾക്കുള്ള ൈബ്രറ്റ് സ്റ്റുഡൻറ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2017--18 അധ്യയനവർഷത്തിൽ കേരളത്തിലെ അംഗീകൃത വിദ്യാലയങ്ങൾ/സർവകലാശാലകൾ നടത്തുന്ന െറഗുലർ കോഴ്സുകളിൽ പഠിക്കുന്ന കഴിഞ്ഞവർഷം 50 ശതമാനത്തിൽ കുറയാത്ത മാർക്ക് വാങ്ങിയ വിദ്യാർഥികൾക്കാണ് സ്കോളർഷിപ് ലഭിക്കുക. കുടുംബത്തിെൻറ വാർഷികവരുമാനം രണ്ട് ലക്ഷത്തിൽ കവിയരുത്. നാഷനൽ ലോൺ ഒഴികെയുള്ള മറ്റ് സർക്കാർ സ്കോളർഷിപ്പുകൾ ലഭിക്കുന്നവരും അതിനായി അപേക്ഷിച്ചവരും നവോദയ വിദ്യാലയങ്ങളിൽ പഠിക്കുന്നവരും ഇതിന് അർഹരല്ല. പൂരിപ്പിച്ച അപേക്ഷകൾ 10, 11, 12 ക്ലാസുകളിലേത് ആഗസ്റ്റ് 31നും ബിരുദ-, ബിരുദാനന്തര കോഴ്സുകളിലേത് ഡിസംബർ 20നുമകം ജില്ല സൈനിക ഓഫിസിൽ സമർപ്പിക്കണം. ഫോൺ:- 0497 2700069.
Next Story