Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2017 8:00 AM GMT Updated On
date_range 19 Aug 2017 8:00 AM GMTയൂസുഫ് ഹാജിക്ക് നാടിെൻറ ആദരാഞ്ജലി
text_fieldsbookmark_border
ഉരുവച്ചാൽ: കോൺഗ്രസ് നേതാവും മാലൂരിെൻറ ജനസേവകനുമായ പൊയിൽ യൂസുഫ് ഹാജിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. മൃതദേഹം പൊതുദർശനത്തിനുവെച്ച വസതിയിൽ നാനാതുറകളിൽപെട്ടവരെത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.എൽ.എമാരായ കെ.സി. ജോസഫ്, സണ്ണിജോസഫ്, മുൻ മന്ത്രിമാരായ കെ. സുധാകരൻ, കെ.പി. മോഹനൻ, ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, കെ.പി. പ്രഭാകരൻ, ചന്ദ്രൻ തില്ലങ്കേരി, സജീവ് മാറോളി, വി.എ. നാരായണൻ, സോണി സെബാസ്റ്റ്യൻ, പി. രാമകൃഷ്ണൻ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. പ്രസന്ന, മാലൂർ പഞ്ചായത്ത് പ്രസിഡൻറ് പി. അശോകൻ, ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി കൂട്ട ജയപ്രകാശ്, ബ്ലോക്ക്, ഗ്രാമപഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. യൂസുഫ് ഹാജിയുടെ ചരമത്തിൽ അനുശോചിച്ച് മാലൂർ പഞ്ചായത്തിൽ ഹർത്താൽ ആചരിച്ചു. മാലൂർ സിറ്റിയിൽ ചേർന്ന സർവകക്ഷി അനുശോചനയോഗത്തിൽ കാഞ്ഞിരോളി രാഘവൻ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി. അശോകൻ, എ. ജയരാജൻ, സി. കുഞ്ഞനന്തൻ, കരിപ്പായി നാണു, പി. മോഹനൻ, കൂലോത്ത് ശ്രീധരൻ, ടി. ലത്തീഫ്, സി.ജി. തങ്കച്ചൻ, ഒ.കെ. ഭാസ്കരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story