Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകർഷകദിനാചരണം

കർഷകദിനാചരണം

text_fields
bookmark_border
പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭ കൃഷിഭവന്‍ കർഷകദിനം ആഘോഷിച്ചു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി.വി. കുഞ്ഞപ്പ​െൻറ അധ്യക്ഷതയില്‍ വൈസ് ചെയര്‍പേഴ്സൻ കെ.പി. ജ്യോതി ഉദ്ഘാടനം ചെയ്തു. ഇരുട്ടന്‍ നാരായണന്‍ മണിയറ, പള്ളയില്‍ കുഞ്ഞികൃഷ്ണന്‍ മുതിയലം, മുണ്ടാവലപ്പില്‍ കുഞ്ഞിക്കണ്ണന്‍ മാവിച്ചേരി, രജി പി. കണ്ടങ്കാളി, കല്ലച്ചി തങ്കമണി തായിനേരി, ഉഷാദേവി പി.എം. അന്നൂര്‍, കെ. ഗോവിന്ദന്‍ കണ്ടോത്ത് എന്നിവരെ ആദരിച്ചു. കാർഷികസെമിനാറില്‍ കൃഷിവിജ്ഞാനകേന്ദ്രത്തിലെ ഡോ. നീതുചന്ദ്ര ക്ലാസെടുത്തു. കൃഷി ഓഫിസര്‍ കെ. സുനീഷ് സ്വാഗതവും അസി. കൃഷി ഓഫിസര്‍ വി. ശിവകുമാര്‍ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story