Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകര്‍ഷക ദിനാചരണം

കര്‍ഷക ദിനാചരണം

text_fields
bookmark_border
ചെറുപുഴ: ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് ഹാളില്‍ പ്രസിഡൻറ് ജമീല കോളയത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് വി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയര്‍മാന്മാരായ ഡെന്നി കാവാലം, കൊച്ചുറാണി ജോർജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ. കോമളവല്ലി, മറിയാമ്മ വർഗീസ്, ജോസഫ് മുള്ളന്‍മട, പഞ്ചായത്ത് സെക്രട്ടറി ഒ.എം. ജോർജ് എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫിസര്‍ ജയരാജന്‍ നായര്‍ സ്വാഗതവും കൃഷി അസിസ്റ്റൻറ് ആര്‍. ജയരാജ് നന്ദിയും പറഞ്ഞു. കര്‍ഷകരെ ആദരിക്കൽ, വിളപ്രദര്‍ശനം എന്നിവയും നടന്നു. പാടിയോട്ടുചാല്‍: ഗ്രാമീണബാങ്ക് പാടിയോട്ടുചാല്‍ ശാഖയും പാടിയോട്ടുചാല്‍ ഫാര്‍മേഴ്‌സ് ക്ലബും കര്‍ഷകദിനാഘോഷം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ. കോമളവല്ലി ഉദ്ഘാടനം ചെയ്തു. വി.പി. ദാസന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ. മോഹനന്‍ കര്‍ഷകര്‍ക്കുള്ള ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തു. കാര്‍ഷിക ക്വിസ് മത്സരം, ബോധവത്കരണ ക്ലാസ് എന്നിവയും നടന്നു. പെരിങ്ങോം വയക്കര പഞ്ചായത്ത് പെരിങ്ങോം വ്യാപാരഭവനില്‍ പഞ്ചായത്ത് പ്രസിഡൻറ് പി. നളിനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി. പ്രകാശന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എം.ടി.പി. നൂറുദ്ദീന്‍, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്മാരായ മിനി മാത്യു, എം. ജനാര്‍ദനന്‍, ലതാ ഗോപി, പഞ്ചായത്ത് മുന്‍ പ്രസിഡൻറ് പി.വി. തമ്പാന്‍, റിട്ട. കൃഷി ഓഫിസര്‍ കെ.എം. മോഹനന്‍ തുടങ്ങിയവരും വിവിധ സംഘടനാ പ്രതിനിധികളും സംസാരിച്ചു. പഞ്ചായത്തിലെ കര്‍ഷകരില്‍ മികവ് പുലര്‍ത്തിയ നളിനി മനിയേരി, ഷേര്‍ലി തങ്കച്ചൻ, ചാത്തുക്കുട്ടി മാണിയാടൻ, കെ.ജെ. ജോസ്, ബെന്നി ചോതിപ്പറമ്പില്‍, ചാത്യാടന്‍ ഗോവിന്ദന്‍ എന്നിവരെ പൊന്നാടയും മാവിന്‍തൈയും നല്‍കി ആദരിച്ചു. തുടര്‍ന്ന് കാര്‍ഷികാനുഭവങ്ങൾ പങ്കുവെക്കലും നടന്നു. കൃഷി അസിസ്റ്റൻറുമാരായ രമേശന്‍ പേരൂല്‍ സ്വാഗതവും ജോസ് കുര്യന്‍ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story