Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബാങ്ക്​ ജീവനക്കാരുടെ...

ബാങ്ക്​ ജീവനക്കാരുടെ ധർണ

text_fields
bookmark_border
കണ്ണൂർ: ബാങ്ക് ജീവനക്കാരുടെ ഐക്യവേദിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ജനകീയ ബാങ്കിങ് സംരക്ഷിക്കുക, സർവിസ് ചാർജ് വർധന പിൻവലിക്കുക, എഫ്.ആർ.ഡി.െഎ ബിൽ പിൻവലിക്കുക, കോർപറേറ്റ് കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആഗസ്റ്റ് 22ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്കി​െൻറ ഭാഗമായാണ് ധർണ. കണ്ണൂർ പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് സി.െഎ.ടി.യു ജില്ല ജനറൽ സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. ജി.വി. ശരത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കല്ലേൻ ദാമോദരൻ, ബേബി ആൻറണി, എം.കെ. സഞ്ജയൻ, എ. ഹരിദാസ്, എൻ.വി. ബാബു, ടി.ആർ. രാജൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story