Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2017 10:14 AM GMT Updated On
date_range 2017-08-17T15:44:59+05:30പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച 56കാരൻ അറസ്റ്റിൽ
text_fieldsകൂത്തുപറമ്പ്: നിർമലഗിരിക്കടുത്ത നീറോളിച്ചാലിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 56കാരനെ അറസ്റ്റ് ചെയ്തു. പുറക്കളത്തെ കരുവാരത്ത് വീട്ടിൽ ആനന്ദ ബാബുവിനെയാണ് കൂത്തുപറമ്പ് സി.ഐ ടി.വി. പ്രതീഷ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. രണ്ടാഴ്ചമുമ്പ് നീറോളിച്ചാലിലെ മകളുടെ വീട്ടിൽെവച്ചാണ് ആനന്ദബാബു അഞ്ചാം ക്ലാസുകാരിയെ പീഡനത്തിനിരയാക്കിയത്. കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ശാരീരികപീഡനം നടന്നതായി കണ്ടെത്തിയത്. തുടർന്ന് രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ പരാതി നൽകുകയും പരാതി െപാലീസിന് കൈമാറുകയുമായിരുന്നു. കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Next Story