Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2017 10:02 AM GMT Updated On
date_range 17 Aug 2017 10:02 AM GMTസ്വാതന്ത്ര്യദിനാഘോഷം
text_fieldsbookmark_border
മാഹി: മാഹി പ്ലാസ് ദ് ആംസിൽ പുതുച്ചേരി പൊതുമരാമത്ത് മന്ത്രി എ. നമശിവായം പതാക ഉയർത്തി. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ, റീജനൽ അഡ്മിനിസ്ട്രേറ്റർ എസ്. മാണിക്കദീപൻ, മുൻ മന്ത്രി ഇ. വത്സരാജ്, മുൻ നഗരസഭ ചെയർമാൻ രമേഷ് പറമ്പത്ത്, സ്വാതന്ത്ര്യസമര സേനാനികൾ, അവരുടെ വിധവകൾ, ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ തുടങ്ങി നിരവധിപേർ സംബന്ധിച്ചു. മികച്ച ഡോക്ടർ അവാർഡ് നേടിയ പന്തക്കൽ ഗവ. ആശുപത്രിയിലെ ഡോക്ടർ അശോക് കുമാർ മന്ത്രിയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി. പുതുച്ചേരി ആംഡ് പൊലീസ്, ഐ.ആർ.ബി, ഹോം ഗാർഡ്, പുതുച്ചേരി പൊലീസ്, മാഹി മേഖലയിലെ വിവിധ സ്കൂളുകളിലെ എൻ.സി.സി വിങ് എന്നിവരുടെ സല്യൂട്ട് മന്ത്രി സ്വീകരിച്ചു. മാഹി മുനിസിപ്പൽ മൈതാനത്ത് സെപ്റ്റംബർ മൂന്ന് വരെ നീണ്ടുനിൽക്കുന്ന പുതുച്ചേരി ഖാദി - വില്ലേജ് ഇൻഡസ്ട്രീസിെൻറ ഓണം- ബക്രീദ് മേള മന്ത്രി ഉദ്ഘാടനംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story