Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2017 9:53 AM GMT Updated On
date_range 17 Aug 2017 9:53 AM GMTഷാജിയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ
text_fieldsbookmark_border
കണ്ണൂര്‍: കിഴുത്തള്ളിയിലെ ടി. ഷാജിയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കൾ. മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നും കാരണക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും മാതാവ് ടി. ശാന്ത വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജൂലൈ 14നാണ് കിഴുത്തള്ളി ഓവുപാലത്തിന് സമീപം റെയില്‍വേ ട്രാക്കില്‍ ഷാജിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 12ഒാടെ മുകേഷ്, റിനീഷ്, രാജീവന് എന്നിവരുടെ നേതൃത്വത്തില്‍ ഒരുസംഘം ആളുകള്‍ വീട്ടില്‍ അതിക്രമിച്ച് കടക്കുകയും ഷാജിയെ ബലമായി വലിച്ചിഴച്ച് മർദിക്കുകയും ചെയ്തിരുന്നു. പിറ്റേദിവസമാണ് മകെൻറ മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഉണ്ടെന്ന വിവരം ലഭിക്കുന്നത്. ഷാജി ആത്മഹത്യചെയ്യാനുള്ള ഒരു കാരണവും വീട്ടില്‍ നിലനില്ക്കുന്നില്ല. തൊട്ടടുത്ത വീട്ടിലെ റിനീഷിെൻറ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്ക് മുമ്പന്തിയിലുണ്ടായിരുന്നു. ഷാജിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കണ്ണൂര്‍ ഡിവൈ.എസ്.പി, ജില്ല പൊലീസ് സൂപ്രണ്ട്, ജില്ല കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സഹോദരങ്ങളായ സജേഷ്, സിനി, അമ്മാവന് പ്രകാശന്, മിനി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story