Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്വാതന്ത്ര്യം...

സ്വാതന്ത്ര്യം ജന്മസാഫല്യമായി; ഒടുവിൽ വിസ്​മൃതിയിലേക്ക്​

text_fields
bookmark_border
കാസർകോട്: ''സ്വാതന്ത്ര്യദിനം! ജന്മസാഫല്യം!... ഇന്നലെ രാത്രി ഒമ്പതരമണിക്ക് ഫ്ലാഗുകൾ പുതിയത് കിട്ടി. കോട്ടച്ചേരിയിലെ നാലുനിരത്തിന് കിഴക്ക് കമനീയമായി കൊടി ഉയർത്താൻ ഒരു സ്തംഭം സ്ഥാപിച്ചിട്ടുണ്ട്. ചെണ്ട, മാപ്പിളവാദ്യം ഇവയോടുകൂടി വെടിയും. ആഘോഷം നേരേത്ത ആരംഭിച്ചിരുന്നു. രാത്രി 12 മണിക്കും ഒരു മിനിറ്റിനും, ആ നിശ്ശബ്ദവേളയിൽ ഞാൻ കൊടി ഉയർത്തി... കോട്ടച്ചേരി മുഴുവനും അലങ്കരിച്ചിരുന്നു. ഗംഭീരമായ വാദ്യത്തോടുകൂടി പൊലീസുകാരും എക്സ് സർവിസ് പട്ടാളക്കാരും വളൻറിയർമാരും അണിനിരക്കെ മജിസ്ട്രേറ്റ് കോർട്ടി​െൻറ ഫ്ലാഗ് പോസ്റ്റിന്മേൽ ഞാൻ നമ്മുടെ ദേശീയപതാക, ത്രിവർണപതാക ഉയർത്തി. വളരെക്കാലം ആശിച്ചിരുന്ന ആശ അങ്ങനെ നിറവേറ്റി...'' ബ്രിട്ടീഷ് കോളനി ഭരണത്തി​െൻറ സിരാകേന്ദ്രമായിരുന്ന ഹോസ്ദുര്‍ഗ് താലൂക്ക് കച്ചേരിക്ക് മുന്നിൽ 1947 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യത്തി​െൻറ മൂവർണക്കൊടി ഉയർത്തിയ എ.സി. കണ്ണൻ നായർ അന്ന് രാത്രി ത​െൻറ ഡയറിയിൽ കുറിച്ചിട്ടതാണിത്. നാടി​െൻറ സ്വാതന്ത്ര്യം ജന്മസാഫല്യമായി കണ്ട് ദേശീയപ്രസ്ഥാനത്തിനുവേണ്ടി സർവസ്വവും ത്യജിച്ച് ജീവിച്ച അദ്ദേഹത്തിന് കേരളത്തി​െൻറ സ്വാതന്ത്ര്യസമര ചരിത്രപഠനങ്ങളില്‍ അര്‍ഹമായ സ്ഥാനം ലഭിച്ചില്ല. പഴയ ദക്ഷിണ കർണാടക ജില്ലയുടെ ഭാഗമായിരുന്ന കാസർകോട് താലൂക്കിലും പരിസരപ്രദേശങ്ങളിലും ദേശീയ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ അത്യധ്വാനംചെയ്ത നേതാക്കളിൽ ഒരാളായിരുന്നു കണ്ണൻ നായർ. ജന്മിയായിരുന്ന കോണത്ത് വലിയചാത്തു നമ്പ്യാരുടെയും എ.സി. ഉണ്ണാങ്ങ അമ്മയുടെയും മകനായി 1898 ജൂലൈയിൽ ജനിച്ച കണ്ണന്‍നായരുടെ അന്ത്യം 1963 ആഗസ്റ്റ് 19നായിരുന്നു. എന്നാൽ, മരണത്തിനുശേഷം മൂന്ന് പതിറ്റാണ്ടുകാലം ഇദ്ദേഹത്തെ സംബന്ധിച്ച ഒാർമകൾ വിസ്മൃതിയുടെ ആഴക്കയങ്ങളിലായിരുന്നു. 33 വർഷങ്ങൾക്ക് ശേഷം 1996 ആഗസ്റ്റ് 11നാണ് ഇദ്ദേഹത്തി​െൻറ േപരിൽ ആദ്യത്തെ അനുസ്മരണസമ്മേളനം നടത്തിയത്. വിയോഗത്തി​െൻറ 54 വര്‍ഷങ്ങൾ പിന്നിടുേമ്പാഴും അത്യപൂർവം ചരിത്രകുതുകികൾക്കിടയിൽ മാത്രമായി ഇദ്ദേഹത്തി​െൻറ ഒാർമകൾ ഒതുങ്ങുകയാണ്. അത്യുത്തര കേരളത്തിലെ കോൺഗ്രസി​െൻറ സ്ഥാപക നേതാക്കളിലൊരാളായ കണ്ണൻ നായർ ഹോസ്ദുര്‍ഗ് താലൂക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആദ്യത്തെ പ്രസിഡൻറായിരുന്നു. നോര്‍ത്ത് മലബാര്‍ ജില്ല കോണ്‍ഗ്രസ് പ്രസിഡൻറ് പദവിയും വഹിച്ചിരുന്നു. 1927ലെ മഹാത്മാ ഗാന്ധിയുടെ കാസർകോട് സന്ദര്‍ശനത്തി​െൻറ പ്രചാരണചുമതല എ.സി. കണ്ണന്‍നായർക്കായിരുന്നു. ഗാന്ധിജി നീലേശ്വരത്ത് ഇറങ്ങുന്നില്ലെന്നറിഞ്ഞ് കണ്ണന്‍നായര്‍ ഉള്‍പ്പെടെയുള്ളവര്‍ ചെറുവത്തൂരില്‍നിന്ന് മംഗലാപുരത്തേക്ക് ഗാന്ധിജിക്കൊപ്പം ട്രെയിനിൽ സഞ്ചരിച്ചു. കണ്ണന്‍നായര്‍ മോതിരവും 59 രൂപയും ചർക്കയിൽ സ്വയംനൂറ്റിെയടുത്ത നൂലും ഗാന്ധിജിക്ക് നേരിട്ട് നൽകി. ഇതേവർഷം ഗാന്ധിജിയെ അറസ്റ്റ് ചെയ്തപ്പോൾ ഇതിനെതിരെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം നിരാഹാരസമരം നടത്തിയതിന് മംഗലാപുരം ജയിലിൽ കിടക്കേണ്ടിവന്നു. ദലിതോദ്ധാരണം അദ്ദേഹത്തിന് ജീവിതത്തി​െൻറ ഭാഗമായിരുന്നു. മിശ്രഭോജനം നടത്തിയും അയിത്ത ജാതിക്കാരനായ കുട്ടിയെ സ്വന്തംവീട്ടില്‍ അടുക്കളയിൽ ഇരുത്തി ചോറുവിളമ്പിക്കൊടുത്തും അദ്ദേഹം താൻ ഏറ്റെടുത്ത ദൗത്യത്തിൽ ആത്മാർഥത കാട്ടി. കോഴിക്കോട്ട് നടന്ന കോൺഗ്രസ് സമ്മേളനത്തില്‍ ഗാന്ധിജി ഖാദി പ്രചാരണത്തിന് നിയോഗിച്ച ഗുജറാത്തുകാരൻ ഛോട്ടാലാൽ, വിദ്വാൻ പി. കേളുനായര്‍, സി.കെ. രാഘവന്‍നമ്പ്യാര്‍ തുടങ്ങിയവര്‍ക്കൊപ്പം കണ്ണന്‍നായര്‍ പങ്കെടുത്തിരുന്നു. 1928ല്‍ പയ്യന്നൂരില്‍ നടന്ന സ്റ്റേറ്റ് കോണ്‍ഗ്രസ് സമ്മേളനത്തിലും കണ്ണന്‍നായർ പ്രതിനിധിയായിരുന്നു. വെള്ളിക്കോത്ത് വിദ്വാന്‍ പി. കേളുനായരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന വിജ്ഞാനദായിനി പാഠശാലയിൽ ഇംഗ്ലീഷ് ക്ലാസുകള്‍ കൈകാര്യംചെയ്തത് കണ്ണന്‍നായരായിരുന്നു. ഗാന്ധിജിയുടെ സന്ദര്‍ശനം പ്രകീര്‍ത്തിച്ച് കേളുനായര്‍ രചിച്ച ''നാളെയാണേല്ലാ നമ്മള്‍ നാള്‍വരെയും കാത്ത നാനാഫലപുണ്യ പൂര്‍ണദിനം...'' എന്ന ഗാനം പ്രവര്‍ത്തകർക്ക് ഏറെ ആവേശം പകർന്നിരുന്നു. എഴുത്തുകാരനായിരുന്ന കണ്ണൻ നായർ ടോൾസ്റ്റോയി കൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. നിരവധി നാടകങ്ങളും കഥകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഭൂപരിഷ്‌കരണ നിയമം നടപ്പായതിനെ തുടർന്ന് സാമ്പത്തികമായി തകർന്നതോടെ അദ്ദേഹം സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽനിന്ന് അകന്നു. രാഷ്ട്രീയപ്രവർത്തനം അധികാരകേന്ദ്രങ്ങളിൽ എത്തിപ്പെടാനുള്ള എളുപ്പവഴിയായി സ്വീകരിക്കാൻ കണ്ണൻ നായർ ശ്രമിച്ചില്ല. ജീവിതത്തി​െൻറ മുക്കാൽ പങ്കും സ്വാതന്ത്ര്യത്തിനുവേണ്ടി ബലികഴിച്ച അദ്ദേഹത്തെ താമ്രപത്രങ്ങളോ സ്വാതന്ത്ര്യസമര സേനാനികൾക്കുള്ള ആനുകൂല്യങ്ങളോ തേടിയെത്തിയില്ല. സാമ്പത്തികപ്രയാസം കാരണം ഷഷ്ടിപൂര്‍ത്തിയാഘോഷം ആരുമാരുമറിയാതെ നടത്തേണ്ടിവന്നതി​െൻറ വേദന 1958 ജൂലൈ 21ന് ഇദ്ദേഹം ഡയറിയിൽ പകർത്തിവെച്ചിട്ടുണ്ട്. 1985ല്‍ ഡോ. കെ.കെ.എൻ. കുറുപ്പ് കണ്ടെത്തി പ്രസിദ്ധീകരിച്ച കണ്ണന്‍നായരുടെ ഡയറിക്കുറിപ്പുകള്‍ പകർത്തിയ പുസ്തകമാണ് ഇദ്ദേഹത്തി​െൻറ രാഷ്ട്രീയജീവിതത്തിലേക്ക് വെളിച്ചംവീശുന്നത്. ഡയറികൾ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ മെമ്മോറിയല്‍ മ്യൂസിയം ആൻഡ് ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story