Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2017 8:38 AM GMT Updated On
date_range 2017-08-15T14:08:59+05:30'മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം' ജില്ലതല പ്രഖ്യാപനം മന്ത്രി നിർവഹിക്കും
text_fieldsകണ്ണൂർ: കേരളത്തെ സമ്പൂർണ മാലിന്യരഹിത സംസ്ഥാനമാക്കി മാറ്റാനുള്ള യജ്ഞത്തിന് സ്വാതന്ത്ര്യ ദിനത്തിൽ തുടക്കമാവും. ജില്ലതലത്തിൽ മന്ത്രിമാർ പങ്കെടുക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങുകൾക്കുശേഷം മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപനം നടത്തും. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പ്രഖ്യാപനം നടത്തും. തുടർന്ന് ജില്ലയിലെ എം.പിമാരും എം.എൽ.എമാരും മറ്റു ജനപ്രതിനിധികളും ഗൃഹസന്ദർശനം നടത്തി ലഘുലേഖകൾ വിതരണം ചെയ്യും. മാലിന്യ മുക്ത കണ്ണൂർ എന്ന ലക്ഷ്യം നേടുന്നതിന് ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ ജനപങ്കാളിത്തത്തോടെ നടന്നുവരുകയാണ്. ഓരോവീട്ടിലും ഉൽപാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങൾ നിലവിൽ ഏത് വിധേനയാണ് സംസ്കരിക്കുന്നതെന്ന് മനസ്സിലാക്കുന്നതിനും ജൈവമാലിന്യങ്ങൾ ഉറവിടത്തിൽതന്നെ സംസ്കരിക്കുന്നതിന് ഏത് സംവിധാനമാണ് ഓരോ വീടിനും അനുയോജ്യമെന്ന് കണ്ടെത്തുന്നതിനുമുള്ള ഗൃഹതല സന്ദർശനം ജില്ലയിൽ പൂർത്തിയായി. ഏകദേശം 30,000 വളൻറിയർമാരാണ് ഗൃഹതല സന്ദർശന പരിപാടിയിൽ പങ്കെടുത്തത്. ജില്ലയിലെ 6,13,000 വീടുകളിലും വളൻറിയർമാർ അവസ്ഥ നിർണയ പഠനവും ബോധവത്കരണവും നടത്തി. എല്ലാ തദ്ദേശ സ്ഥാപന ആസ്ഥാനങ്ങളിലും സ്വാതന്ത്ര്യദിന ചടങ്ങുകളുടെ തുടർച്ചയായി മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപനവും പ്രതിജ്ഞയും വൈകീട്ട് ഏഴിന് എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദീപവും തെളിക്കും. വിവരശേഖരണ പ്രവർത്തനത്തിെൻറ ഭാഗമായി ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ തദ്ദേശ സ്ഥാപനവും മാലിന്യമുക്തമാക്കുന്നതിനുള്ള സമഗ്ര ശുചിത്വ പദ്ധതി സെപ്റ്റംബർ 15നകം തയാറാക്കി നവംബർ ഒന്നിന് പദ്ധതിയുടെ തുടക്കംകുറിക്കുന്ന പ്രഖ്യാപനങ്ങൾ നടത്തും.
Next Story