Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2017 8:38 AM GMT Updated On
date_range 15 Aug 2017 8:38 AM GMTചൂതാട്ടം: 10 പേർ പിടിയിൽ
text_fieldsbookmark_border
കണ്ണൂർ: നഗരത്തിലെ നക്ഷത്ര ഹോട്ടലിൽ ലക്ഷങ്ങളുടെ ചൂതാട്ടം. 10 അംഗ സംഘം പിടിയിൽ. തലശ്ശേരിയിലെ സി.കെ. രഞ്ജിത്ത് കുമാർ (50), ചിറക്കരയിലെ എൻ. അബ്ദുൽ റഉൗഫ് (47), കീരിയാെട്ട ടി.പി. സുബൈർ (44), ചൊക്ലിയിലെ കുഞ്ഞിമൂസ (55), പുല്ലൂക്കരയിലെ ടി.കെ. മുസ്തഫ (52), പത്തായക്കുന്നിലെ പി.പി. അബ്ദുറഷീദ് (44), കക്കാെട്ട ടി.പി. ജംഷീദ് (29), പുല്ലൂക്കരയിലെ കെ. അബ്ദുറഹ്മാൻ (48), ചൊക്ലിയിലെ നാസർ(51), പെരിങ്ങത്തൂരിലെ കെ. മൂസ മുഹമ്മദ് (60) എന്നിവരെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും16,98,400 രൂപയും പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നഗരത്തിലെ ഒരു ഹോട്ടൽമുറിയിൽനിന്ന് ഇവർ പിടിയിലായത്. വേഷംമാറിയെത്തിയ പൊലീസ് സംഘം ഇവരെ വളയുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ ടൗൺ സി.െഎ രത്നകുമാറിെൻറ നേതൃത്വത്തിൽ ബലം പ്രയോഗിച്ച് കീഴടക്കുകയായിരുന്നു. വ്യാപാരികളടക്കമുള്ളവരാണ് പിടിയിലായവർ. നഗരത്തിലെ ലോഡ്ജുകൾ കേന്ദ്രീകരിച്ച് വൻതോതിൽ പണം മറിയുന്ന ചൂതാട്ടം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story