Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2017 8:32 AM GMT Updated On
date_range 15 Aug 2017 8:32 AM GMTറേഷൻവ്യാപാരികൾ ധർണ നടത്തി
text_fieldsbookmark_border
കാസർകോട്: ഒാൾ കേരള റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കാസർകോട് താലൂക്ക് സപ്ലൈ ഒാഫിസിന് മുന്നിൽ ധർണ നടത്തി. മുഖ്യമന്ത്രി പ്രഖ്യാപിച്ച വേതനപാക്കേജ് നടപ്പാക്കുക, റേഷൻകടകൾ സർക്കാർചെലവിൽ കമ്പ്യൂട്ടർവത്കരിക്കുക, ഒാണത്തിനു മുമ്പ് മുഴുവൻ കമീഷൻ തുകയും ഉത്സവബത്തയും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ജില്ല പഞ്ചായത്ത് അംഗം ഹർഷാദ് വോർക്കാടി ഉദ്ഘാടനംചെയ്തു. താലൂക്ക് പ്രസിഡൻറ് സതീഷ് കുമാർ അധ്യക്ഷതവഹിച്ചു. ശങ്കറ ബെള്ളിഗ, ബാലകൃഷ്ണ ബല്ലാൾ, ഇ.കെ. അബ്ദുല്ല, ബാലകൃഷ്ണൻ കോട്ടൂർ എന്നിവർ സംസാരിച്ചു. അബ്ദുൽ ഗഫൂർ സ്വാഗതവും കൃഷ്ണപ്രസാദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story