Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജി.എസ്.ടി വ്യാപാര...

ജി.എസ്.ടി വ്യാപാര മേഖലയെ പുതിയ ദിശയിലേക്ക് നയിക്കും ^കലക്​ടർ

text_fields
bookmark_border
ജി.എസ്.ടി വ്യാപാര മേഖലയെ പുതിയ ദിശയിലേക്ക് നയിക്കും -കലക്ടർ കാസര്‍കോട്: ജി.എസ്.ടിയിലേക്കുള്ള പരിവര്‍ത്തനം വ്യാപാരമേഖലയെ പുതിയ ദിശയിലേക്ക് നയിക്കുകയാണെന്നും അതി​െൻറ ഗുണഫലങ്ങള്‍ പ്രയോജനപ്പെടുത്താന്‍ വ്യാപാര സമൂഹം മുന്നോട്ടുവരണമെന്നും കലക്ടര്‍ കെ. ജീവന്‍ബാബു. കാസര്‍കോട് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് എച്ച്.ഡി.എഫ്.സി ബാങ്കി​െൻറ സഹകരണത്തോടെ സംഘടിപ്പിച്ച 'ജി.എസ്.ടി ടോക്ക്' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍.എം.സി.സി ചെയര്‍മാന്‍ കെ.എസ്. അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡൻറായി രണ്ടാം തവണ തെരഞ്ഞെടുക്കപ്പെട്ട കെ. അഹമ്മദ് ഷരീഫിന് എന്‍.എം.സി.സിയുടെ ഉപഹാരം കലക്ടര്‍ സമ്മാനിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടൻറ് സി. സുരേഷ്, ജി.എസ്.ടി വകുപ്പ് ഇൻറലിജന്‍സ് ഓഫിസര്‍ പി.വി. രത്‌നാകരന്‍ എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി. എന്‍.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് സി.വി. ദീപക്, എന്‍.എം.സി.സി വൈസ് ചെയര്‍മാന്‍ കെ.സി. ഇര്‍ഷാദ്, ജനറല്‍ കണ്‍വീനര്‍ എ.കെ. ശ്യാംപ്രസാദ്, ജോ. കണ്‍വീനര്‍ മുജീബ് അഹമ്മദ്, എച്ച്.ഡി.എഫ്.സി ബാങ്ക് മാനേജര്‍ ജോസ് പി. വര്‍ഗീസ്, അസി. മാനേജര്‍ കുര്യന്‍ പി. ജോണ്‍ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story