Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2017 8:14 AM GMT Updated On
date_range 2017-08-15T13:44:59+05:30ട്രെയിൻ യാത്രക്കിടെ കുഴഞ്ഞുവീണ് മരിച്ചു
text_fieldsതലശ്ശേരി: ട്രെയിൻ യാത്രക്കിടെ റിട്ട. എൻജിനീയർ കുഴഞ്ഞുവീണ് മരിച്ചു. എരഞ്ഞോളി ശ്രീമഹലിൽ എ.കെ. ഹൻസരാജ് (64) ആണ് മരിച്ചത്. തലശ്ശേരിയിൽനിന്ന് ബംഗളൂരുവിലേക്കുള്ള യാത്രാമധ്യേ കോയമ്പത്തൂരിൽവെച്ച് തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. യശ്വന്ത്പൂർ എക്സ്പ്രസിന് ഞായറാഴ്ച വൈകീട്ടാണ് തലശ്ശേരിയിൽനിന്ന് ബംഗളൂരുവിലേക്ക്്് പുറപ്പെട്ടത്. മലിനീകരണ നിയന്ത്രണ ബോർഡിൽ റിട്ട. എൻവയൺമെൻറൽ എൻജിനീയറായിരുന്നു ഹൻസരാജ്. പരേതരായ പി.ഡബ്ല്യു.ഡി കോൺട്രാക്ടർ കെ.പി. അച്യുതെൻറയും എ.എം. കല്യാണിയുടെയും മകനാണ്. ഭാര്യ: സീന. മകൻ: അമിത് ഹൻസരാജ്. സഹോദങ്ങൾ: എ.കെ. രാമചന്ദ്രൻ, എ.കെ. സദാനന്ദൻ, ഡോ. എ.കെ. വിനയരാജ്, എ.കെ. വാണിഗോവിന്ദൻ, ജയശീല ഇന്ദ്രൻ, ജലജ രാമകൃഷ്ണൻ, പരേതനായ എ.കെ. നാരായണൻ. സംസ്കാരം ചൊവ്വാഴ്ച 12ന് എരഞ്ഞോളിയിലെ വീട്ടുവളപ്പിൽ.
Next Story