Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2017 9:14 AM GMT Updated On
date_range 14 Aug 2017 9:14 AM GMTകൊലക്കേസ് പ്രതിയുടെ മരണത്തിൽ ദുരൂഹത
text_fieldsbookmark_border
കാസർകോട്: കൊലക്കേസ് പ്രതിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ബേഡകം മാരിപ്പടുപ്പിലെ ഗോപാലെൻറ മകന് രവീന്ദ്രനെ (48)യാണ് ശനിയാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിെൻറ വാതിലിെൻറ കട്ടിളയില്‍ കയര്‍ കെട്ടി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. തലയിലെ മുറിവിൽ നിന്ന് രക്തം വാര്‍ന്നൊഴുകിയത് കാണാമായിരുന്നു. ഇതാണ് ദുരൂഹതക്ക് കാരണമായത്. നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച പരിയാരം മെഡിക്കല്‍ കോളജിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. വിദ്യാനഗര്‍ പൊലീസാണ് അന്വേഷണം നടത്തുന്നത്. അവിവാഹിതനായ രവീന്ദ്രന് വീട്ടില്‍ തനിച്ചാണ് താമസിച്ചിരുന്നത്. 2014 ല്‍ മരുമകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. കര്‍ണാടകയിലെ രണ്ട് കൊലക്കേസുകളിലും രവീന്ദ്രൻ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story