Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎ.​െഎ.എസ്​.എഫ്​...

എ.​െഎ.എസ്​.എഫ്​ സംസ്​ഥാന സമ്മേളനം നാളെ സമാപിക്കും

text_fields
bookmark_border
കണ്ണൂർ: ശനിയാഴ്ച ആരംഭിച്ച എ.െഎ.എസ്.എഫ് സംസ്ഥാന സമ്മേളനം ചൊവ്വാഴ്ച സമാപിക്കും. ഞായറാഴ്ച രാവിലെ പ്രതിനിധി സമ്മേളനം ജെ.എൻ.യു വിദ്യാർഥി യൂനിയൻ മുൻ പ്രസിഡൻറ് കനയ്യ കുമാർ ഉദ്ഘാടനം ചെയ്തു. വൈകീട്ട് 'ജനാധിപത്യത്തി​െൻറയും മതേതരത്വത്തി​െൻറയും ഭാവി' എന്ന വിഷയത്തിൽ നടന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. തുടർന്നു നടന്ന ഫാഷിസ്റ്റ് വിരുദ്ധ ചലച്ചിത്ര മേള സി.പി.െഎ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മുഹ്സിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം തിങ്കളാഴ്ച റബ്കോ ഒാഡിറ്റോറിയത്തിൽ തുടരും. ൈവകീട്ട് നാലിന് കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കുന്ന സാംസ്കാരിക സായാഹ്നം ചലച്ചിത്ര സംവിധായകൻ വിനയൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് പ്രതിഭാസംഗമം. ചൊവ്വാഴ്ച രാവിലെ 8.30ന് ദേശീയ പതാക ഉയർത്തും. സാഹിത്യകാരൻ ടി. പത്മനാഭൻ സ്വാതന്ത്ര്യദിന സന്ദേശം നൽകും. ഒമ്പതിന് പ്രതിനിധി സമ്മേളനം തുടരും. 11ന് പോരാളികളുടെ സംഗമം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് സമ്മേളനം സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story