Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാടായിപ്പാറയിൽ...

മാടായിപ്പാറയിൽ ജൈവവൈവിധ്യം കാക്കാൻ യുവജനക്കൂട്ടായ്​മ

text_fields
bookmark_border
പഴയങ്ങാടി: നെഹ്റു യുവകേന്ദ്ര കണ്ണൂരും താവം ഇൗഗിൾ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും ചേർന്ന് മാടായിപ്പാറയിലെ മാലിന്യം നീക്കി. ഹരിതകേരളത്തി​െൻറ ഭാഗമായാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽനിന്നെത്തിയ യുവജനങ്ങളുടെ നേതൃത്വത്തിൽ ശുചീകരണപ്രവൃത്തി നടത്തിയത്. അമ്പതോളം അംഗങ്ങൾ മാടായിപ്പാറയിലെ മാലിന്യം ശേഖരിച്ച് സംസ്കരണകേന്ദ്രത്തിലെത്തിച്ചു. പരിപാടി മാടായിപ്പാറയിലെ കാവൽശിൽപത്തിന് മുന്നിൽ സുരേന്ദ്രൻ കൂക്കാനം ഉദ്ഘാടനം ചെയ്തു. പി. നാരായണൻകുട്ടി പരിസ്ഥിതിസംരക്ഷണ സന്ദേശം നൽകി. നികേഷ് താവം അധ്യക്ഷത വഹിച്ചു. പവിത്രൻ കുഞ്ഞിമംഗലം, ബൈജു അടുത്തില, സതീശൻ വെങ്ങര, സതീഷ് കടാേങ്കാട്, ഇ. ബാലകൃഷ്ണൻ അടുത്തില, സുധീർ വെങ്ങര, പി.പി. സന്തോഷ്, അശ്വിൻ െഎവി, കെ.വി. ലതീഷ്, രമ ഭാർഗവൻ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story