Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2017 9:42 AM GMT Updated On
date_range 2017-08-13T15:12:00+05:30ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം ^ജനാര്‍ദന പൂജാരി
text_fieldsഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം -ജനാര്‍ദന പൂജാരി മംഗളൂരു: ജനകീയപ്രശ്നങ്ങള്‍ക്കുനേരെ മുഖംതിരിക്കുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റി പകരം ഊര്‍ജമന്ത്രി ഡി.കെ. ശിവകുമാറിനെ ആ പദവിയിലിരുത്താന്‍ ഹൈകമാൻഡ് സന്നദ്ധമാവണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജനാര്‍ദന പൂജാരി വാർത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഗുജറാത്തില്‍ ബി.ജെ.പി ഉന്നമിട്ട രാഷ്ട്രീയകുതിരക്കച്ചവടം തടഞ്ഞ് കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേലിനെ രാജ്യസഭയിലെത്തിക്കാന്‍ ബുദ്ധിപൂർവം പ്രവർത്തിച്ചതിലൂടെ ശിവകുമാര്‍ കൂടുതല്‍ കരുത്തനും ഹൈകമാൻഡിന് ഏറെ പ്രിയങ്കരനുമായിട്ടുണ്ട്. ഇത് കര്‍ണാടകക്ക് പ്രയോജനപ്പെടണം. കര്‍ണാടകയിലെ കര്‍ഷകര്‍ വരള്‍ച്ചയെ തുടര്‍ന്ന് നേരിടുന്ന പ്രശ്നങ്ങള്‍ മുഖ്യമന്ത്രി അവഗണിക്കുന്നു. കര്‍ണാടകയില്‍ സിങ്കപ്പൂര്‍ മോഡലില്‍ വികസിപ്പിക്കാന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എസ്.എം. കൃഷ്ണ ശ്രമിച്ചിരുന്നു. സിദ്ധരാമയ്യ വന്നപ്പോള്‍ ഇൗ അവസ്ഥ മാറി. ആര്‍.എസ്.എസ് നേതാവ് കല്ലട്ക്ക പ്രഭാകര്‍റാവു നടത്തുന്ന വിദ്യാലയങ്ങള്‍ക്ക് ഗ്രാൻറ് തടഞ്ഞ സര്‍ക്കാര്‍നടപടി പിന്‍വലിക്കണമെന്നും ജനാര്‍ദന പൂജാരി പറഞ്ഞു.
Next Story