Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസംസ്ഥാന സബ്​ജൂനിയർ...

സംസ്ഥാന സബ്​ജൂനിയർ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്​ കൂത്തുപറമ്പിൽ തുടങ്ങി

text_fields
bookmark_border
കൂത്തുപറമ്പ്: 22ാമത് സംസ്ഥാന സബ്ജൂനിയർ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പിന് കൂത്തുപറമ്പിൽ തുടക്കമായി. മൂന്നു ദിവസമായി നടക്കുന്ന മത്സരം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. 14 ജില്ലകളിൽനിന്നുള്ള 28 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. തൊക്കിലങ്ങാടി ഹയർ സെക്കൻഡറി സ്കൂളിൽ തയാറാക്കിയ കോർട്ടിലാണ് ഇരുവിഭാഗങ്ങളിലായി മത്സരം നടക്കുന്നത്. അടുത്തമാസം 24 മുതൽ ആന്ധ്രപ്രദേശിൽ നടക്കുന്ന ദേശീയ മത്സരത്തിലേക്കുള്ള സംസ്ഥാന ടീമിനെ ഈ മത്സരത്തിൽനിന്നാണ് െതരഞ്ഞെടുക്കുക. അറുനൂറോളം താരങ്ങളാണ് ടൂർണമ​െൻറിൽ പങ്കെടുക്കുന്നത്. അതോടൊപ്പം നൂറോളം ഒഫീഷ്യലുകളും ടൂർണമ​െൻറി​െൻറ ഭാഗമായി എത്തിയിട്ടുണ്ട്. മത്സരങ്ങൾ നാളെ വൈകീട്ടോടെയാണ് സമാപിക്കുക. ഉദ്ഘാടനച്ചടങ്ങിൽ കൂത്തുപറമ്പ് നഗരസഭ ചെയർമാൻ എം. സുകുമാരൻ അധ്യക്ഷത വഹിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒ.കെ. വിനീഷ് മുഖ്യാതിഥിയായി. തലശ്ശേരി ഡിവൈ.എസ്.പി പ്രിൻസ് അബ്രഹാം, സ്കൂൾ പ്രിൻസിപ്പൽ എം.സി. പ്രസന്നകുമാരി, സ്റ്റീഫൻ മാത്യു, പി. പ്രമോദ് കുമാർ, ആർ.കെ. രാഘവൻ, കെ. ബാലൻ മാസ്റ്റർ, വി.വി. ദിവാകരൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story