Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസവാക്​ സംസ്ഥാനസമ്മേളനം...

സവാക്​ സംസ്ഥാനസമ്മേളനം കണ്ണൂരിൽ

text_fields
bookmark_border
കണ്ണൂർ: സ്റ്റേജ് ആർട്ടിസ്റ്റ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഒാഫ് കേരള സംസ്ഥാന സമ്മേളനം ആഗസ്റ്റ് 20, 21 തീയതികളിൽ കണ്ണൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 20ന് രാവിലെ 10ന് മുനിസിപ്പൽ ഹയർസെക്കൻഡറി സ്കൂളിലെ സമ്മേളനനഗരിയിൽ പതാക ഉയർത്തും. വൈകീട്ട് നാലിന് സാംസ്കാരിക സമ്മേളനവും കുടുംബസംഗമവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, പി.കെ. ശ്രീമതി എം.പി തുടങ്ങിയ പ്രമുഖർ പെങ്കടുക്കും. തുടർന്ന് പ്രതിഭകളെ ആദരിക്കലും കലാപരിപാടികളും നടക്കും. ഉച്ച രണ്ടിന് വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയും നടക്കും. 21ന് രാവിലെ 8.30ന് ജവഹർ ലൈബ്രറി ഒാഡിറ്റോറിയത്തിൽ പ്രതിനിധിസമ്മേളനം സവാക് സംസ്ഥാന പ്രസിഡൻറ് ജി. വിശാഖൻ മാസ്റ്റർ ഉദ്ഘാടനംെചയ്യും. വൈകീട്ട് മൂന്നിന് സമാപനസമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനംചെയ്യും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കും. വാർത്താസമ്മേളനത്തിൽ ജി. വിശാഖൻ മാസ്റ്റർ, രാജേഷ് പലങ്ങാട്ട്, പി.പി. വിജയൻ, ഹരിദാസ് ചെറുകുന്ന്, ബിന്ദു സജിത്കുമാർ എന്നിവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story