Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2017 9:17 AM GMT Updated On
date_range 13 Aug 2017 9:17 AM GMTനികുതി അടക്കാം; വീട്ടിലിരുന്നുതന്നെ
text_fieldsbookmark_border
കണ്ണൂർ: നികുതിയടക്കാനും മറ്റുമായി ഒാഫിസുകൾക്ക് മുന്നിൽ ഏറെനേരം വരിനിൽക്കുന്ന ദുരിതം ഇനി ചെറുകുന്ന് പഞ്ചായത്തുകാർക്ക് മറക്കാം. പഞ്ചായത്തിൽ ഇ-പേമെൻറ് സംവിധാനത്തിന് തുടക്കമായി. പഞ്ചായത്ത് പ്രസിഡൻറ് പി.കെ. അസ്സൻകുഞ്ഞ് മാസ്റ്റർ സ്വന്തംവീടിെൻറ നികുതി അടച്ച് ഇ-പേമെൻറ് ഉദ്ഘാടനം ചെയ്തു. ഇ-പേമെൻറ് സംവിധാനംവഴി പഞ്ചായത്തിലെ നികുതിദായകർക്ക് നിമിഷനേരംകൊണ്ട് നികുതിയടക്കാൻ സാധിക്കും. നികുതി അടച്ചുകഴിഞ്ഞാൽ ആവശ്യമുള്ള ഒാണർഷിപ് സർട്ടിഫിക്കറ്റും ഡൗൺലോട് ചെയ്തെടുക്കാം. ചടങ്ങിൽ വൈസ് പ്രസിഡൻറ് പി.വി. രാധ, സ്ഥിരംസമിതി അധ്യക്ഷരായ പി.പി. സജീവൻ, പി.സി. കുഞ്ഞപ്പ, കെ. പത്മിനി, പഞ്ചായത്ത് സെക്രട്ടറി കെ.ബി. ഷംസുദ്ദീൻ, അക്കൗണ്ടൻറ് ടി. റജീഷ്, െഎ.കെ.എം ടെക്നിക്കൽ അസിസ്റ്റൻറ് ശരത്, ടെക്നിക്കൽ അസിസ്റ്റൻറ് നിജേഷ് എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story