Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2017 9:14 AM GMT Updated On
date_range 13 Aug 2017 9:14 AM GMTജ്യോത്സ്യെൻറ വീട്ടിൽ പൊലീസ് പരിശോധന
text_fieldsbookmark_border
കണ്ണപുരം: ചെറുകുന്നിലെ ജ്യോത്സ്യൻ സുഭാഷ് ചെറുകുന്നിെൻറ കണ്ണപുരം റെയിൽവേ സ്റ്റേഷനു സമീപത്തെ വീട്ടിൽ കണ്ണപുരം പൊലീസ് പരിശോധന നടത്തി. ഡിവൈ.എസ്.പി പി.പി. സദാനന്ദെൻറ നിർദേശ പ്രകാരമാണ് പരിശോധന. 2008ലെ വഞ്ചന കേസുമായി ബന്ധപ്പെട്ട് ഇടക്കേപ്പുറത്തെ പി. ജയരാജൻ നൽകിയ പരാതിപ്രകാരം കണ്ണപുരം പൊലീസ് അന്വേഷണം നടത്തിവരുകയാണ്. സ്വർണപ്രശ്നത്തിെൻറപേരിൽ ജയരാജെൻറ കൈയിലുള്ള വിലപിടിപ്പുള്ള രത്നങ്ങൾ ക്ഷേത്രത്തിൽ സമർപ്പിക്കാൻ ആവശ്യെപ്പട്ടിരുന്നു. ഇതുപ്രകാരം സമർപ്പിച്ച രത്നങ്ങൾ ജ്യോത്സ്യൻ അപഹരിച്ച് വിദേശമലയാളിക്ക് മറിച്ചുവിറ്റുവെന്നാണ് കേസ്. ജ്യോത്സ്യൻ സുഭാഷ് ഒളിവിൽ കഴിയുകയാണ്. പരിശോധന രണ്ട് മണിക്കൂറോളംനീണ്ടു. വളപട്ടണം സി.ഐ കൃഷ്ണദാസ്, എസ്.ഐ ധനഞ്ജയ് ദാസ്, എം. ബാബു, എ.എസ്.ഐമാരായ അബൂബക്കർ സിദ്ദീഖ്, ബാലകൃഷ്ണൻ, സീനിയർ സി.പി.ഒ ഗോപാലകൃഷ്ണൻ, കെ. പ്രീത, എ.വി. ഷീജ, എ.പി. രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story