Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമത്സ്യത്തൊഴിലാളി...

മത്സ്യത്തൊഴിലാളി വിവരശേഖരണം

text_fields
bookmark_border
പഴയങ്ങാടി: ഉണർവ് വിദ്യാഭ്യാസപരിപാടിയുടെ ഭാഗമായി തീരദേശമേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ വിവരശേഖരണം പുതിയങ്ങാടി പുതിയവളപ്പ് ചൂട്ടാട് മേഖലയിൽ കെ.എസ്.ടി.എ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി. കുടുംബങ്ങളിലെ പത്താംതരംവരെയുള്ള കുട്ടികൾക്ക് പഠനസഹായം ഒരുക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയിൽ തലശ്ശേരി, കണ്ണൂർ, പുതിയങ്ങാടി എന്നീ പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒരുവർഷക്കാലം സംസ്ഥാനതലത്തിൽ തയാറാക്കിയ വിദ്യാഭ്യാസ മൊഡ്യൂളി​െൻറ അടിസ്ഥാനത്തിൽ വിദഗ്ധ അധ്യാപകസംഘം കുട്ടികൾക്ക് പഠനമുന്നേറ്റത്തിനാവശ്യമായ ക്ലാസുകൾ നൽകും. അഞ്ച് സ്ക്വാഡുകളായി 70ഓളം വീടുകളിൽ അധ്യാപകർ സർവേ നടത്തി. കെ.എസ്.ടി.എ സബ്ജില്ല സെക്രട്ടറി കെ. മനോജ്കുമാർ, -അജയൻ, കെ. രഞ്ജിത്ത്, എൻ. ജയശങ്കർ, പി.കെ. വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story