Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2017 9:14 AM GMT Updated On
date_range 13 Aug 2017 9:14 AM GMTപയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പ്രീപേഡ് ഓട്ടോബൂത്ത് ഉദ്ഘാടനം 16ന്
text_fieldsbookmark_border
പയ്യന്നൂർ: പയ്യന്നൂർ റോട്ടറി ക്ലബ്, നഗരസഭയുടെയും പൊലീസിെൻറയും സഹകരണത്തോടെ റെയിൽവേ സ്റ്റേഷനിൽ നിർമിച്ച പ്രീപേഡ് ഓട്ടോബൂത്ത് 16ന് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ പി.എം. ശിവശങ്കരൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് പയ്യന്നൂർ സി.ഐ എം.പി. ആസാദിന് ബൂത്ത് കൈമാറും. ചടങ്ങിൽ നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ മുഖ്യാതിഥിയാവും. 10.30ന് റോട്ടറി ഡ്രീം ഹോം പദ്ധതി പ്രകാരം ചിറ്റടിയിൽ നിർമിച്ച ഏഴാമത് വീടിെൻറ താക്കോൽദാനം ഡിസ്ട്രിക്ട് ഗവർണർ നിർവഹിക്കും. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.വി. ഗോവിന്ദൻ മുഖ്യാതിഥിയാവും. വൈകീട്ട് 4.30ന് പയ്യന്നൂർ ടൗൺ സ്ക്വയറിൽ പ്ലാസ്റ്റിക്മുക്തനഗരം എന്ന ലക്ഷ്യവുമായി നഗരസഭ പ്രദേശത്തെ വീടുകളിൽ തുണിസഞ്ചി നൽകുന്നതിെൻറ വിതരണോദ്ഘാടനം നടക്കും. രാത്രി 7.30ന് ശ്രീപ്രഭാ ഓഡിറ്റോറിയത്തിൽ ഗവർണർക്കുള്ള സ്വീകരണപരിപാടി നടക്കും. ഔദ്യോഗിക ക്ലബ് സന്ദർശനത്തിെൻറ ഭാഗമായാണ് ഡിസ്ട്രിക്ട് ഗവർണർ 15, 16 തീയതികളിൽ എത്തുന്നത്. വാർത്താസമ്മേളനത്തിൽ ഇ.പി. ചന്ദ്രൻ, പി. സുരേന്ദ്രൻ, അഡ്വ. എം.എം. ആൻറോ, കെ.വി. രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story