Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2017 7:59 AM GMT Updated On
date_range 2017-08-13T13:29:59+05:30ക്വറ്റയിൽ ചാവേർ സ്ഫോടനം: 17 മരണം
text_fieldsക്വറ്റയിൽ ചാവേർ സ്ഫോടനം: 17 മരണം ഇസ്ലാമാബാദ്: പാകിസ്താൻ നഗരമായ ക്വറ്റയിലുണ്ടായ വൻ സ്ഫോടനത്തിൽ എട്ട് സുരക്ഷ ഉദ്യോഗസ്ഥരുൾപ്പെടെ ചുരുങ്ങിയത് 17 പേർ മരിച്ചു. 30ലേറെ പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. നഗരത്തിലെ പിഷിൻ സ്റ്റോപ്പിലാണ് രാജ്യത്തെ നടുക്കിയ സ്ഫോടനമുണ്ടായത്. ഫ്രോണ്ടിയർ കോർപ്സ് വിഭാഗത്തിെൻറ ഹോസ്റ്റലിനു സമീപം അതീവ സുരക്ഷിത കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തെ തുടർന്ന് നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സുരക്ഷ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം ആക്രമണത്തിനിരയായതായി ദൃക്സാക്ഷികൾ പറഞ്ഞു. എട്ടു സൈനികരുടെ മരണം അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ 10 സൈനികരുമുണ്ട്. സംഭവത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Next Story