Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഒാർമിക്കുമോ ഇൗ...

ഒാർമിക്കുമോ ഇൗ ദേശീയ​പ്രസ്​ഥാന നായകനെ?

text_fields
bookmark_border
കാസർകോട്: അത്യുത്തര കേരളത്തെ സ്വാതന്ത്ര്യത്തി​െൻറ വഴികളിലേക്ക് നടത്തിക്കാൻ പരിശ്രമിച്ച ദേശീയ നേതാവിനെ സ്വാതന്ത്ര്യലബ്ധിയുടെ ഏഴു പതിറ്റാണ്ടുകൾ പിന്നിടുേമ്പാൾ ജന്മനാട് പൂർണമായും മറന്നു. കേരളത്തി​െൻറ രണ്ടാം മുഹമ്മദ് അബ്ദുറഹ്മാൻ എന്ന് വാഴ്ത്തപ്പെട്ട മുഹമ്മദ് ശെറൂലി​െൻറ സ്വന്തം ദേശത്ത് ഇങ്ങനെയൊരു വ്യക്തി ജീവിച്ചിരുന്നുവെന്നതി​െൻറ അടയാളങ്ങൾപോലും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. വടക്കൻ മണ്ണിൽ ദേശീയപ്രസ്ഥാനത്തിന് വിത്തുപാകിയ മുഹമ്മദ് ശെറൂലിന് ഉചിതമായ സ്മാരകംപോലും ഉയർന്നില്ല. വേർപാടി​െൻറ 80 ആണ്ട് തികഞ്ഞപ്പോഴും അതാരും ഒാർമിച്ചതി​െൻറ ലക്ഷണങ്ങളും കാണാനില്ല. ജീവിതവും സമ്പത്തും നാടിനുവേണ്ടി സമർപ്പിച്ച മഹദ്വ്യക്തിത്വത്തി​െൻറ ജന്മശതാബ്ദി രണ്ട് പതിറ്റാണ്ട് മുമ്പ് കടന്നുപോയതും ആരുമറിയാതെയാണ്. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് മദിരാശി സംസ്ഥാനത്തി​െൻറ ഭാഗമായിരുന്ന ദക്ഷിണകന്നട ജില്ലയിൽപെട്ട കാസർകോട് താലൂക്കിലെ പുത്തിഗെ ബാഡൂരിലായിരുന്നു മുഹമ്മദ് ശെറൂലി​െൻറ പ്രവർത്തനകേന്ദ്രം. കോട്ടിക്കുളം പടിഞ്ഞാർ മാളികയിൽ ആസ്യുമ്മ ബീവിയുടെയും ബാഡൂരിലെ ശൈഖ്ആലിയുടെയും മകനായി 1897 സെപ്റ്റംബറിലാണ് ഇദ്ദേഹം ജനിച്ചത്. ദേശീയപ്രസ്ഥാന നേതാക്കളായ കെ.പി. കേശവമേനോൻ, മുഹമ്മദ് അബ്ദുറഹ്മാൻ, യു. ഗോപാലമേനോൻ, കട്ടിലശ്ശേരി മുഹമ്മദ്കുട്ടി മൗലവി, കെ.എം. മൗലവി, ഇ.കെ. മൗലവി, കെ. മാധവൻ നായർ, അമ്പലക്കാട്ട് കരുണാകരൻ മേനോൻ എന്നിവരുമായി ഇദ്ദേഹത്തിന് അടുപ്പമുണ്ടായിരുന്നു. കോൺഗ്രസി​െൻറ നേതൃനിരയിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹം കറാച്ചി, മദിരാശി, ബെൽഗാം എന്നിവിടങ്ങളിൽ നടന്ന കോൺഗ്രസ് ദേശീയ സമ്മേളനങ്ങളിൽ പ്രതിനിധിയായി പെങ്കടുത്തിരുന്നു. ഉപ്പുസത്യഗ്രഹകാലത്ത് കാസർകോട് താലൂക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറായിരുന്നു. മഹാത്മാ ഗാന്ധിയുടെ മകൻ ഹരിലാൽ ഗാന്ധിയുമായും ശെറൂലിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഇസ്ലാം മതം സ്വീകരിച്ച ഹരിലാൽ ഗാന്ധിക്ക് കാസർകോട്ട് ശെറൂലി​െൻറ നേതൃത്വത്തിൽ സ്വീകരണം നൽകിയതി​െൻറ ഫോേട്ടാകൾ മംഗളൂരുവിലുള്ള പേരക്കിടാവ് അൻസാരി ശെറൂലി​െൻറ ശേഖരത്തിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. 1921ൽ തെക്കൻ കർണാടക ഖിലാഫത്ത് സമ്മേളനം ശെറൂലി​െൻറ നേതൃത്വത്തിൽ കാസർകോട്ടാണ് നടന്നത്. പുത്തിഗെ പഞ്ചായത്തിലെ അംഗഡിമുഗറിൽ 1922ൽ മലയാളം സ്കൂൾ സ്ഥാപിച്ചത് മുഹമ്മദ് ശെറൂലാണ്. 1929ൽ താലൂക്ക് ബോർഡ് ഏറ്റെടുത്ത ആ വിദ്യാലയമാണ് ഇന്നത്തെ അംഗഡിമുഗർ ഹൈസ്കൂൾ. കുമ്പളയിലെ മുനീറുൽ ഇസ്ലാം സ്കൂൾ, ഫിഷറീസ് സ്കൂൾ എന്നിവ സ്ഥാപിച്ചതും ഇദ്ദേഹത്തി​െൻറ ശ്രമഫലമായായിരുന്നു. 1935ൽ മംഗലാപുരത്തുനിന്ന് ശെറൂൽ പ്രസാധകനായി ജ്യോതി എന്നപേരിൽ മാസിക പ്രസിദ്ധീകരിച്ചിരുന്നു. സമസ്ത കേരള സാഹിത്യ പരിഷത്തിലും ഇദ്ദേഹം അംഗമായിരുന്നു. നാൽപതാം വയസ്സിൽ 1937 ഏപ്രിൽ 19നാണ് ഇദ്ദേഹത്തി​െൻറ വിയോഗമുണ്ടായത്. ദേശീയപ്രസ്ഥാനത്തി​െൻറ പ്രാരംഭഘട്ടത്തിൽതന്നെ അതിനൊപ്പം സഞ്ചരിച്ച മുഹമ്മദ് ഷെറൂൽ സാഹിബ് സ്വാതന്ത്ര്യപ്രക്ഷോഭത്തി​െൻറ തീ ആളിപ്പടരും മുമ്പുതന്നെ ലോകത്തോട് വിട പറഞ്ഞതിനാൽ ഇന്ന് കൊണ്ടാടപ്പെടുന്ന സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയിൽ ഇൗ പേരിന് വലിയ പ്രാമുഖ്യം കൽപിച്ചുകിട്ടിയില്ല. പടങ്ങൾ: 1. mohammed sherool 2. sherool residence_ മുഹമ്മദ് ശെറൂലി​െൻറ ജന്മഗൃഹമായ കോട്ടിക്കുളത്തെ പടിഞ്ഞാറെ മാളിക
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story