Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഏലപ്പീടിക...

ഏലപ്പീടിക വിനോദസഞ്ചാരികളുടെ പറുദീസയാകുന്നു

text_fields
bookmark_border
കേളകം: കണിച്ചാർ പഞ്ചായത്തിലെ ഏലപ്പീടിക വിനോദസഞ്ചാരകേന്ദ്രമാകുന്നു. വലിയ മലകളും അരുവികളും ധാരാളം പക്ഷിമൃഗാദികളും ഉള്ള ഈ പ്രദേശം സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1000 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. കണ്ണൂർ ജില്ലയുടെ പലഭാഗങ്ങളും അറബിക്കടലും ഇവിടെനിന്ന് വീക്ഷിക്കാൻ സാധിക്കും. തലശ്ശേരി-വയനാട് സംസ്ഥാനപാതയിൽനിന്ന് ഒരു കിലോമീറ്റർ മാറി വയനാട് ചുരത്തി​െൻറ അടിവാരത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തെ വെള്ളച്ചാട്ടം കാണാനായി ധാരാളം വിനോദസഞ്ചാരികൾ വരാറുണ്ട്. പശ്ചിമഘട്ടത്തിൽ വരുന്ന വയനാടൻ മലനിരകളുടെ ഭാഗമായ ഈ പ്രദേശത്തി​െൻറ കിഴക്ക്, തെക്ക് ഭാഗങ്ങൾ സംരക്ഷിത വനമേഖലയാണ്. മലകളിൽനിന്ന് താഴ്വാരേത്തക്ക് ഒഴുകുന്ന ധാരാളം നീരൊഴുക്കുകൾ ഇവിടെയുണ്ട്. ഉയർന്നപ്രദേശം ആയതിനാലും വനത്തി​െൻറ സാമീപ്യം ഉള്ളതിനാലും അന്തരീക്ഷത്തിൽ ഈർപ്പം തങ്ങിനിൽക്കുന്ന ഈ പ്രദേശത്ത് അനുഭവപ്പെടുന്ന കൂടിയ അന്തരീക്ഷ താപനില വേനലിൽ 35 ഡിഗ്രി സെൽഷ്യസ് ആണ്. മഴക്കാലത്തും ശൈത്യകാലത്തും ഇത് 15 ഡിഗ്രി സെൽഷ്യസ് വരെ താഴുകയും ചെയ്യും. ജൂൺ മുതൽ സെപ്റ്റംബർവരെ മൺസൂൺ മഴ ലഭിക്കുന്ന ഈ പ്രദേശത്ത് മൺസൂണി​െൻറ തുടക്കത്തിൽ ശക്തമായ കാറ്റുമുണ്ടാകാറുണ്ട്. ഈ സമയത്ത് കോടമഞ്ഞുമുണ്ടാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story