Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2017 9:39 AM GMT Updated On
date_range 12 Aug 2017 9:39 AM GMTഐ.എൻ.ടി.യു.സി സംസ്ഥാന വാഹനജാഥ
text_fieldsbookmark_border
കാസർകോട്: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് നടത്തുന്ന പ്രക്ഷോഭത്തിെൻറ ഭാഗമായി ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ നയിക്കുന്ന സമരപ്രഖ്യാപന വാഹനജാഥ ആഗസ്റ്റ് 14ന് കാസർകോട്ടുനിന്ന് ആരംഭിക്കും. വൈകീട്ട് നാലിന് കാസർകോട് പുതിയ ബസ്സ്റ്റാൻഡിന് സമീപത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ജാഥ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് 31ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും. സമാപനസമ്മേളനത്തിൽ എ.കെ. ആൻറണി, ഉമ്മൻ ചാണ്ടി, എം.എം. ഹസൻ എന്നിവർ സംബന്ധിക്കും. വാർത്താസമ്മേളനത്തിൽ ഐ.എൻ.ടി.യു.സി ദേശീയ പ്രവർത്തകസമിതിയംഗം അഡ്വ. എം.സി. ജോസ്, ജില്ല പ്രസിഡൻറ് പി.ജി. ദേവ്, എ. ഷാഹുൽ ഹമീദ്, ആർ. വിജയകുമാർ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story