Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2017 9:35 AM GMT Updated On
date_range 12 Aug 2017 9:35 AM GMTഒമ്പതു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ൈഡ്രവർ അറസ്റ്റിൽ
text_fieldsbookmark_border
തലശ്ശേരി: ഒമ്പതു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കോൾടാക്സി ൈഡ്രവർ അറസ്റ്റിൽ. മേലൂർ എഴുത്തുപള്ളിയിൽ വീട്ടിൽ സുനിൽകുമാറിനെയാണ് (54) ധർമടം പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂൾ വിദ്യാർഥിനിയായ ഒമ്പതു വയസ്സുകാരിയെ വ്യാഴാഴ്ച വൈകീട്ട് വാഹനത്തിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. കുട്ടി വീട്ടിൽ വിവരം അറിയിക്കുകയായിരുന്നു. കണ്ണൂർ വനിതാ എസ്.ഐ സുധ വീട്ടിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്േട്രട്ട് കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story